ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ്‌19: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കും: കേന്ദ്ര ആഭ്യന്തരമന്ത്രി

Posted On: 22 APR 2020 12:12PM by PIB Thiruvananthpuram

 

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ്‌വർധൻ എന്നിവർ ഡോക്‌ടർമാരുമായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുതിർന്ന പ്രതിനിധികളുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തി.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരുടെ പങ്കിനെ ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. അവർ ഈ പോരാട്ടത്തിൽ ഇനിയും സമർപ്പിതമായി പ്രവർത്തിക്കുമെന്ന്‌ തനിക്ക്‌ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സുരക്ഷിതരാക്കാനായി ഡോക്ടർമാർ സഹിച്ച ത്യാഗങ്ങളെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആതുരസേവന രംഗത്തുള്ളവരുടെ എല്ലാ ആശങ്കകളും പരിഹരിക്കും. അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ മോദി സർക്കാർ ഒരു വീഴ്‌ചയും വരുത്തുകയില്ലെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി.
ആരോഗ്യ പ്രവർത്തകർക്കെതിരെ അടുത്തിടെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച ശ്രീ ഷാ, ഡോക്ടർമാരുടെ എല്ലാ പ്രശ്നങ്ങളും ആശങ്കകളും പ്രധാനമന്ത്രി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തും. ആഗോളവും ദേശീയവുമായ സാഹചര്യത്തിനു വിരുദ്ധമാകയാൽ പ്രതീകാത്മക പ്രതിഷേധം പോലും ഇപ്പോൾ പ്രഖ്യാപിക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

കേന്ദ്രസർക്കാരിന്റെ ഉന്നതതലത്തിലുള്ള അടിയന്തരപ്രതികരണവും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയ ഉറപ്പും പരിഗണിച്ചും, കോവിഡ് -19 നെതിരായ പോരാട്ടത്തിന്‌ തടസ്സമുണ്ടാകാതിരിക്കാൻ നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധപരിപാടികൾ ഐ‌എം‌എ പിൻവലിച്ചു.(Release ID: 1617053) Visitor Counter : 138