ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യാത്രാ വിലക്കു നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് കുടുങ്ങിപ്പോയ വിദേശ പൗരന്മാര്‍ക്ക് ഏപ്രില്‍ 30 വരെ കോണ്‍സുലാര്‍ സേവനങ്ങള്‍

Posted On: 13 APR 2020 2:38PM by PIB Thiruvananthpuram

കോവിഡ് 19 ഭീഷണിയുടെ സാഹചര്യത്തില്‍ രാജ്യത്ത് കുടുങ്ങിപ്പോയ വിദേശികള്‍ക്ക് യാത്രാസൗകര്യം ലഭ്യമല്ലാത്തതിനാല്‍ 2020 മാര്‍ച്ച് 28ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ 30 വരെ കോണ്‍സുലര്‍ സേവനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.( വിശദവിവ രങ്ങള്‍https://static.pib.gov.in/WriteReadData/userfiles/Grant%20of%20Consular%20Services%20to%20Foreign%20Nationals%20till%2030.04.2020.pdf എന്ന ലിങ്കില്‍)

 

സ്ഥിരം വിസ, ഇ-വിസ, സ്റ്റേ വ്യവസ്ഥ എന്നിവ പ്രകാരം രാജ്യത്ത് എത്തിയിട്ടുള്ള വിദേശ പൗരന്‍മാര്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യാത്രാ സൗകര്യങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇവിടെ കുടുങ്ങിയതിനാല്‍, നിലവില്‍ ഇവരുടെ വിസ കാലാവധി അവസാനിച്ചാലും (01. 02. 2020 അര്‍ധരാത്രി മുതല്‍ 30. 04. 2020 അര്‍ധരാത്രി വരെ കാലാവധി അവസാനിക്കുന്നവര്‍) സൗജന്യമായി വിസ കാലാവധി 2020 ഏപ്രില്‍ 30 വരെ സര്‍ക്കാര്‍ നീട്ടിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി വിദേശ പൗരന്‍മാര്‍ ഓണ്‍ലൈനായി് അപേക്ഷ നല്‍കണം.


(Release ID: 1613971) Visitor Counter : 239