PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 12.04.2020
Posted On:
12 APR 2020 7:00PM by PIB Thiruvananthpuram
ഇതുവരെ
• 909 പേര്‍ക്ക് കൂടി ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു.
• പ്രത്യേക ആശുപത്രികള്‍, ഐസൊലേഷന്‍ ബെഡ്ഡുകള്‍, ഐസിയു ബെഡ്ഡുകള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്ന പ്രാഥമിആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ ശേഷി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ്
• കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
• കോവിഡ് 19 ന് എതിരെ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി
• 85 ലക്ഷം പ്രധാന്‍ മന്ത്രി ഉജ്വലയോജന ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ 11 ദിവസത്തില്‍ പാചകവാതക സിലണ്ടര്‍ ലഭിച്ചു; പ്രതികൂല സാഹചര്യങ്ങളിലും പാചകവാത സിലിണ്ടറുകള്‍ വിതരണം ചെയ്ത് ഡെലിവറി ബോയ്‌സ്
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും,
പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ
കോവിഡ് 19 പുതിയ വിവരങ്ങള്‍: 909 പേര്‍ക്ക് കൂടി ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. പ്രത്യേക ആശുപത്രികള്‍, ഐസൊലേഷന്‍ ബെഡ്ഡുകള്‍, ഐസിയു ബെഡ്ഡുകള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്ന പ്രാഥമിആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ ശേഷി വികസിപ്പിക്കാന്‍ ഗവണ്‍മെന്റ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613669
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം: കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസകേന്ദ്രത്തിലും ക്യാമ്പുകളിലും പാർപ്പിച്ചിട്ടുള്ള കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613684
കോവിഡ് 19 ന് എതിരെ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും ആവശ്യമായ പോലീസ് സുരക്ഷ ഉറപ്പാക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി : ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും എതിരെ അക്രമങ്ങൾ നടക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ അവർക്ക് ആശുപത്രികളിലും കോവിഡ് ബാധിത രോഗികളെ സന്ദർശിക്കുമ്പോഴും രോഗികൾ എന്ന് സംശയിക്കുന്നവരെ ക്വാററ്റീൻ ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ പോകുമ്പോഴും മതിയായ പോലീസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബന്ധപ്പെട്ട പോലീസ് അധികാരികൾക്കും നിർദേശം നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613475
പ്രധാന്‍ മന്ത്രി ഉജ്വലയോജനയിലൂടെ ഏകദേശം 85 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ മാസത്തില്‍ പാചകവാതക സിലണ്ടര്‍ ലഭിച്ചു: പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ കോവിഡ് 19 കാലത്തെ സാമ്പത്തിക സഹായ ത്തിന്റെ ഭാഗമായി ദുര്‍ബലവിഭാഗത്തിനു വേണ്ടി നിരവധി സംരംഭങ്ങളാണ് ഇന്ത്യ ഗവണ്‍മെന്റ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയ്ക്കു കീഴില്‍ 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തേയ്ക്ക് ഉജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായി നൽകുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613618
കോവിഡ്-19: യുക്തി വെബ് പോര്‍ട്ടല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ഉദ്ഘാടനം ചെയ്തു: കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജനങ്ങളില്‍ എത്തിക്കാനും ലക്ഷ്യമിടുന്ന പോര്‍ട്ടലായ 'യുക്തി' (യംഗ് ഇന്ത്യ കോംബാറ്റിംഗ് കോവിഡ് വിത്ത് നോളജ്, ടെക്‌നോളജി ആന്റ് ഇന്നവേഷന്‍-YUKTI)കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ 'നിഷാങ്ക്' ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1613625
പ്രധാനമന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങളിലെ ജീവനക്കാര്‍ കൊറോണ പോരാളികളായി പ്രവർത്തിക്കുന്നു: കേന്ദ്ര സഹ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ: കോവിഡ് രോഗവ്യാപനത്തിന്റെ ദുര്‍ഘടമായ സാഹചര്യത്തിലും പ്രധാനമന്ത്രി ജന്‍ ഔഷധിയിലെ (പിഎംജെകെ) ജീവനക്കാര്‍ കൊറോണ പോരാളികളായി പ്രവർത്തിക്കുന്നുഎന്ന് കേന്ദ്ര രാസവസ്തു- രാസവവള സഹ മന്ത്രി ശ്രീ മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613671
കോവിഡ് 19 പ്രതിരോധം: ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ഇരട്ട ആവരണമുള്ള പ്രത്യേക മുഖാവരണം വികസിപ്പിച്ചു: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍( കെ.വി.ഐ.സി) ഇരട്ട ആവരണമുള്ള പ്രത്യേക മുഖാവരണം(ഫേസ് മാസ്‌ക്) വികസിപ്പിച്ചു. ആവശ്യാനുസരണം വിതരണം ചെയ്യാനായി ഈ മുഖാവരണം വലിയ തോതില്‍ തയാറാക്കി വരികയാണ്. ഇതിന് പുറമെ നിലവില്‍ 7.5 ലക്ഷം മുഖാവരണം ജമ്മു കശ്മീരില്‍ വിതരണം ചെയ്യാനായി കമ്മീഷന്‍ സംഭരിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613704
ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൃഷിയും അനുബന്ധ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി, സഹകരണ, കര്‍ഷക ക്ഷേമ വകുപ്പിന്റെ പദ്ധതികള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613393
കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിഎസ്ആര്‍ ചെലവുകളുടെ യോഗ്യതയെ സംബന്ധിച്ച് എംസിഎയുടെ നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613404
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613372
പോര്‍ട്ട് ബ്ലെയറില്‍ കോവിഡ്19 നെതിരെയുള്ള പോരാട്ടത്തെ പിന്തുണച്ച് ഇന്ത്യന്‍ നാവികസേന
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1613524
കോവിഡ്-19 പരിതസ്ഥിതിയില്‍ പഠനം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് കേന്ദ്രീയ വിദ്യാലയ സംഘടന്‍ ഡല്‍ഹി മേഖല സ്വീകരിച്ച നടപടികള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613382
രാജ്യത്ത് കോവിഡ്-19 വ്യാപനം ചെറുക്കാന്‍ സാമൂഹിക പോരാളികളായി എല്‍ആര്‍എല്‍എം സ്വയം സഹായ സംഘത്തിലെ വനിതകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1613589
കോവിഡ് 19 പ്രതിരോധം അവസരത്തിനൊത്ത് ഉയര്‍ന്ന് എന്‍ആര്‍എല്‍എം സ്വയം സഹായ സംഘങ്ങളുടെ ശൃംഖല
കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1613605
കോവിഡ്-19നെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ട് സിഎസ്‌ഐആര്‍-സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി(സിസിഎംബി)
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1613535
കോവിഡ് 19 പിഐബി ഫാക്ട് ചെക്ക്
****
(Release ID: 1613726)
Visitor Counter : 309
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada