പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര ഭരണ ട്രൈബ്യൂണലിന്റെ മുഖ്യ ബെഞ്ചിന്റെയും രാജ്യത്തുടനീളമുള്ള ബെഞ്ചുകളുടെയും നിലവിലുള്ള കേസുകൾ കഴിയും വേഗം തീർപ്പാക്കാനുള്ള പരിശ്രമത്തിലാണെന്ന്‌ ട്രൈബ്യൂണൽ വാർത്താകുറിപ്പിൽ അറിയിച്ചു.

Posted On: 11 APR 2020 11:04AM by PIB Thiruvananthpuram



കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ, സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ട്രിബ്യൂണൽ സിറ്റിങ്ങുകൾക്ക്‌ ബദൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു . പക്ഷേ മാർച്ച്‌ 22 മുതൽ ഗവൺമെന്റ്‌ കൈക്കൊണ്ട നടപടികളുടെ വെളിച്ചത്തിൽ അത്‌ തുടരാനായില്ല.
ലോക്ക് ഡൗൺ ആയതോടെ , ട്രിബ്യൂണലിന്റെ ബെഞ്ചുകളുടെ പ്രവർത്തനം തീർത്തും അസാദ്ധ്യമായി . അഭിഭാഷകർക്കോ ജീവനക്കാർക്കോ പങ്കെടുക്കാൻ കഴിയാതായി.

വീഡിയോ കോൺഫറൻസിലൂടെ ഹിയറിംഗുകൾ നടത്താനുള്ള സൗകര്യം ആദ്യം ലഭ്യമായിരുന്നില്ല, ആവശ്യമായ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിലവിൽ സജ്ജമായിരുന്നില്ല. മാത്രമല്ല. ലോക്ക് ഡൗൺ ആയിരുന്നതിനാൽ അത്തരം ഉപകരണങ്ങൾ വാങ്ങാനും കഴിയുമായിരുന്നില്ല.
 മുഖ്യ ബെഞ്ച് പ്രവർത്തനം ഏപ്രിൽ 2 മുതൽ 12 വരെ ഒരു ചെറു അവധിയിലായിരിക്കുമെന്നു നേരത്തെ തീരുമാനിച്ചിരുന്നു.
ഏപ്രിൽ 15 മുതൽ ഗവൺമെന്റ്‌ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ച് ട്രിബ്യൂണൽ തുടർനടപടികൾ തീരുമാനിക്കും. കോടതികൾ നടത്താനുള്ള ചെറിയസാധ്യതയെങ്കിലുമുണ്ടെങ്കിൽ അത് പൂർണമായി പ്രയോജനപ്പെടുത്തുന്നതാണ് 

**



(Release ID: 1613236) Visitor Counter : 203