പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കോവിഡ് 19 സംബന്ധിച്ച്  അവബോധം നൽകാൻ കേന്ദ്ര മന്ത്രി ഡോ ജിതേന്ദ്ര സിങിന്റെ നേതൃത്വത്തിൽ പെന്ഷന്കാർക്ക്‌ വേണ്ടി വെബിനാർ സംഘടിപ്പിച്ചു 

Posted On: 09 APR 2020 4:15PM by PIB Thiruvananthpuram

 

 

AIIMS നിന്നുള്ള മുതിർന്ന ഫിസിഷ്യൻമാർ വിദഗ്ധാഭിപ്രായം പങ്ക് വച്ചു 

 

ന്യൂഡൽഹിഏപ്രിൽ 9, 2020

 

കേന്ദ്ര പെൻഷൻപെൻഷൻകാരുടെ ക്ഷേമ വകുപ്പ് (DoPPW) കോവിഡ് 19 സംബന്ധിച്ച് അവബോധം നൽകാനായി ഇന്ന് വെബ് സെമിനാർ (വെബിനാർസംഘടിപ്പിച്ചു

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള കേന്ദ്ര പഴ്സണല്‍-പബ്ലിക് ഗ്രീവാന്സസ്-പെന്ഷന്സ്  വകുപ്പ് സഹ മന്ത്രി ഡോ : ജിതേന്ദ്ര സിംഗ്  വെബ്ബിനാറിന് നേതൃത്വം നൽകി

 

 

രാജ്യത്തെ 22 നഗരങ്ങളിൽ നിന്നായി നൂറോളം പെൻഷൻകാർ AIIMS ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ

AIIMS ഗെറിയാട്രിക് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ പ്രസൂൺ ചാറ്റർജി എന്നിവരുമായി വെബ്ബിനാറിൽ സംവദിച്ചു

 

കൊറോണ വൈറസിന്റെ വ്യാപനംനിലവിലെ ആരോഗ്യ സ്ഥിതികരുതൽ നടപടികൾ സ്വീകരിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾപ്രതിവിധികൾ എന്നിവ സംബന്ധിച്ച്‌ വിദഗ്ധർ വിശദീകരിച്ചു

 

ചോദ്യോത്തര സെഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെൻഷൻകാർ പങ്കു വെച്ച ആശങ്കകൾക്ക് ഡോ രൺദീപ് ഗുലേറിയഡോ പ്രസൂൺ ചാറ്റർജി എന്നിവർ  മറുപടിനല്കി

 

പ്രായമേറിയ തലമുറയിൽ മരണനിരക്കും പ്രായം കുറഞ്ഞവരിൽ രോഗാതുരതയും കൂടുതലാണെന്നു പെൻഷൻകാരെ അഭിസംബോധന ചെയ്യവേ ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞുഎന്നാൽ ദുർബലമായ പ്രതിരോധ വ്യവസ്ഥ മൂലം പ്രായമായവർക്ക്‌ കോവിഡ് 19 പിടിപെടാൻ സാധ്യത കൂടുതലാണ്അതിനാൽ  മഹാമാരിയെ നേരിടാൻ നല്ല ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടികോവിഡ് 19 സംബന്ധിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന ആരോഗ്യ സേതു ആപ് ഡൗൺലോഡ്ചെയ്യാനും 

കോവിഡ് 19 ബാധിച്ച ഒരാളുമായി സമ്പർക്കത്തിൽ വന്നാൽ കൃത്യമായി വിവരം അറിയിക്കാനും അദ്ദേഹം 

ആവശ്യപ്പെട്ടു.

 

 

ജനങ്ങളുടെ സുരക്ഷക്കും അവശ്യ സാധനങ്ങളുടെ മുടക്കില്ലാതെ വിതരണത്തിനുമായി ഇന്ത്യ ഗവൺമെന്റ് എല്ലാ നടപടികളും സ്വീകരിക്കുന്നതായും ഡോ ജിതേന്ദ്ര സിംഗ് പെന്ഷന്കാർക് ഉറപ്പു നൽകി

 

RRTN/IE/SKY



(Release ID: 1612591) Visitor Counter : 140