ധനകാര്യ മന്ത്രാലയം
അഞ്ച് ലക്ഷം രൂപ വരെയുള്ള ആദായ നികുതി റീഫണ്ടുകള്‍ ആദായ നികുതി വകുപ്പ് ഉടനെ നല്‍കും; 14 ലക്ഷം നികുതി ദായകര്‍ക്ക് പ്രയോജനം
ജിഎസ്ടി കസ്റ്റം റീഫണ്ടുകളും ഉടന്‍ കൊടുത്ത് തീര്‍ക്കും; എംഎസ്എംഇകള്‍ ഉള്‍പ്പെടെ ഒരു ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് മെച്ചം
18000 കോടി രൂപയുടെ റീഫണ്ടിന് അതിവേഗം അനുമതി
प्रविष्टि तिथि:
08 APR 2020 6:16PM by PIB Thiruvananthpuram
കോവിഡ് 19 പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉടനടി ആശ്വാസം പകരുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള ശേഷിക്കുന്ന ആദായ നികുതി റീഫണ്ടുകള്‍ ഉടന്‍ നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. 14 ലക്ഷം നികുതി ദായകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും കൊടുത്ത് തീര്‍ക്കാനും തീരുമാനമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇത് ഗുണം ചെയ്യും. ആകെ 18,000 കോടി രൂപയുടെ റീഫണ്ടിനാണ് കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കുന്നത്.
RRTN/IE/BSN
(रिलीज़ आईडी: 1612305)
आगंतुक पटल : 365
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu