ഊര്‍ജ്ജ മന്ത്രാലയം

ഏപ്രില്‍ 5ലെ വിളക്കണയ്ക്കല്‍: ഗ്രിഡ് സ്ഥിരത കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ തയ്യാര്‍

Posted On: 04 APR 2020 3:56PM by PIB Thiruvananthpuram


2020 ഏപ്രില്‍ 5 ന്  രാത്രി 9 മുതല്‍ 9.09 വരെ സ്വമേധയാ അവരുടെ വീടുകളിലെ വൈദ്യുതി വിളക്കുകള്‍ അണയ്ക്കണം എന്ന് ആദരണീയനായ പ്രധാനമന്ത്രി രാജ്യത്തെ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. എന്നാല്‍ ഈ നടപടി ഗ്രിഡില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ക്ക്
 കാരണമാകുമെന്നും  എന്ന് ചിലകേന്ദ്രങ്ങളില്‍ നിന്ന് ആശങ്ക ഉയര്‍ന്നിരിക്കുന്നു. ഇതു തികച്ചും അസ്ഥാനത്താണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ വൈദ്യുതി  ഗ്രിഡ് വളരെ ശക്തമാണ്. ആവശ്യം വരുന്ന പക്ഷം വോള്‍ട്ടേജിലെ വ്യതിയാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെടുന്നു:

ഏപ്രില്‍ 5 ന് രാത്രി 9 മുതല്‍ 9.09 വരെ വീടുകളിലെ വിളക്കുകള്‍ കെടുത്തണം എന്നു മാത്രമാണ് പ്രധാന മന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതല്ലാതെ   തെരുവ് വിളക്കുകള്‍ കെടുത്താനോ, കമ്പ്യൂട്ടറുകളും ടെലിവിഷനുകളും റഫ്രിജറേറ്ററകളും എസികളും  ഓഫ് ചെയ്യുന്നതിനോ ആവശ്യപ്പെട്ടിട്ടില്ല. ആശുപത്രികള്‍, തുടങ്ങിയുള്ള മറ്റ അവശ്യ സേവനങ്ങള്‍,  പൊതു സേവനങ്ങള്‍, മുനിസിപ്പല്‍ സേവനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍    തുടങ്ങിയ സ്ഥലങ്ങളില്‍ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കും. വീടുകളിലെ ലൈറ്റുകള്‍ കെടുത്താന്‍ മാത്രമെ പ്രധാന മന്ത്രി പറഞ്ഞിട്ടുള്ളു.

എല്ലാ പ്രാദേശിക ഭരണകൂടങ്ങളും പൊതു സുരക്ഷയെ കരുതി എല്ലാ തെരുവു വിളക്കുകളും തെളിച്ചിടാന്‍ അഭ്യത്ഥിക്കുന്നു.

 

***


(Release ID: 1611080) Visitor Counter : 241