ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

 കോവിഡ്-19 - പുതിയ വിവരങ്ങള്‍

Posted On: 02 APR 2020 5:39PM by PIB Thiruvananthpuram



കോവിഡ് -19 നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണത്തോടെ നിരവധി നടപടികള്‍ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ട്ഇവയെല്ലാം ഉയര്ന്ന തലത്തില്‍ തന്നെ നിരന്തരം നിരീക്ഷിക്കപ്പെടുന്നു.

ഇന്ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യ മന്ത്രിമാരുടെയും കേന്ദ്രഭരണ പ്രദേശ ഭരണാധികാരികളുടെയും ഉന്നതതല യോഗം  വിഡിയോ കോണ്ഫറണ്സിങ്ങിലൂടെ നടന്നു പ്രതിസന്ധി ജില്ലാ തലത്തില്‍ കൈകാര്യം ചെയ്യണമെന്നും പരിശോധനമാറ്റി പാര്പ്പിക്കല്‍, ക്വാറന്റീൻ  എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുആരോഗ്യ മേഖലയിലെ മാനവവിഭവശേഷി ഉയര്‍ത്തുവാനും
 മുന്നിര പ്രവര്കത്തകര്ക്ക് ഓണ്ലൈന്‍ പരിശീലന പരിപാടി നടത്താനുംഗവണ്മെന്റ്സ്വകാര്യ ആശുപത്രികളില്‍ നിന്നു വിരമിച്ചവരെയും നാഷണല്‍ സര്വീസ് സ്കീം തുടങ്ങിയ സന്നദ്ധ സംഘടനകളെ  കൂടി ഉള്പ്പെടുത്തി നിലവിലുള്ളവരുടെ എണ്ണം വര്ധിപ്പിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാമൂഹിക അകല്ച്ചാ നടപടികള്‍ വഴിയും വര്ദ്ധിപ്പിച്ച നിരീക്ഷണത്താലും ലോക്ഡൗണ്‍ നടപ്പാക്കിയതായി പ്രധാന മന്ത്രിയെ സംസ്ഥാനങ്ങള്‍ അറിയിച്ചു.   കുടിയേറ്റ തൊഴിലാളികളുമായും  അന്താരാഷ്ട്ര സഞ്ചാരികളുമായും
സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്താന്‍ നിരന്തരം അന്വേഷണങ്ങള്‍ നടത്തുന്നതായും മുഖ്യമന്ത്രിമാര്‍ അറിയിച്ചു ദുരിതാശ്വാസ ക്യാമ്പുകളില്‍  അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുകയും ആവശ്യമായ മനശാസ്ത്ര- സാമൂഹിക പിന്തുണയും ക്ഷേമ പ്രവര്ത്തനങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നതായി സംസ്ഥാനങ്ങള്‍  പ്രധാന മന്ത്രിയെ ധരിപ്പിച്ചുസമര്പ്പിത കോവിഡ്-19 ആശുപത്രികള്‍, ഐസിയു കിടക്കകള്‍ , ക്വാറന്റീൻ സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍, വ്യക്തിഗത പ്രതിരോധ ഉപകരണങ്ങള്‍ (പിപിഇതുടങ്ങിയ സജ്ജീകരണങ്ങളിലെ പുരോഗതിയെപ്പറ്റിയും  സംസ്ഥാനങ്ങള്‍ റിപ്പോര്ട്ടു ചെയ്തു.

കോവിഡിനെ സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ വാര്ത്തകള്ക്കെതിരെ ഫലപ്രദമായ നടപടികളെടുക്കാന്‍ ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ ഉത്തരവു പ്രകാരംസംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ കോവിഡ് -19 രോഗികള്ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള  മാര്ഗ്ഗ നിര്ദ്ദേശങ്ങളും ആരോഗ്യ കുടംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്ഇത് www.mohfw.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 
കോവിഡ് -19 വ്യാപനത്തില്‍ ആകാംക്ഷയും മാനസിക പിരിമുറുക്കവും പ്രകടിപ്പിക്കുന്ന പ്രായമായവരുടെയും കുട്ടികളുടെയും മാനസിക ആരോഗ്യ കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്  നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്ത്ത് ആന്ഡ് ന്യൂറോ സയന്സിന്റെ  (നിംഹാംസ്സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ നിര്ദ്ദേശങ്ങള്‍  www.mohfw.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ് സംശയങ്ങള്ക്ക് 08046110007 എന്ന ടോള്ഫ്രീ  ഹെല്പ് ലൈന്‍ നമ്പരിലും വിളിക്കാവുന്നതാണ്.

ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ള കോവിഡ് 19 കേസുകള്‍  1965 ഉം ഇതു മൂലമുള്ള മരണം 50 ഉം ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 328 കേസുകളും  12 മരണങ്ങളും റിപ്പോര്ട്ട് ചെയ്യപ്പെട്ടു.  ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരില്‍ 151 പേര്‍ രോഗവിമുക്തരായി

കോവിഡ് -19 സംബന്ധിച്ച എല്ലാ ആധികാരിക വിവരങ്ങള്ക്കും സാങ്കേതിക ചോദ്യങ്ങള്ക്കും മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്കും ഉപദേശങ്ങള്ക്കും    www.mohfw.gov.in എന്ന  വെബ് സൈറ്റ് നിരന്തരം സന്ദര്ശിക്കുക.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍  technicalquery.covid19[at]gov[dot]in എന്ന മെയിലിലും മറ്റ് അന്വേഷണങ്ങള്‍ ncov2019[at]gov[dot]in ലും  നടത്തുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി ആരോഗ്യ കുടംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. + 91-11-23978046, അല്ലെങ്കില്‍ 1075 ( ടോള്‍ ഫ്രീ) .

കോവിഡ് 19 സംബന്ധിച്ച സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഹെല്പ് ലൈന്‍ നമ്പരുകള്‍ https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf എന്ന ലിങ്കില്‍ ലഭ്യമാണ്

 ***



(Release ID: 1610607) Visitor Counter : 185