ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 - പുതിയ വിവരങ്ങള്‍
പോസ്റ്റഡ് ഓണ്‍:
01 APR 2020 5:37PM by PIB Thiruvananthpuram
കോവിഡ് -19 മായി ബന്ധപ്പെട്ടു രാജ്യത്തു നടക്കുന്ന പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുകയും കേന്ദ്രഗവണ്‍മെന്റ്, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവയുടെ ലഭ്യതയില്‍ ശ്രദ്ധിക്കുന്നതിനും ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ലോക്ഡൗണ്‍ നടപടികള്‍ ഉറപ്പാക്കുന്നതിനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പുനരധിവാസ- ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ശുചീകരണ ക്രമീകരണങ്ങളും നടത്തുന്നതിന് ചുമതലപ്പെടുത്തി. കേന്ദ്ര ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം ഇന്നലെ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള മനശാസ്ത്ര സാമൂഹിക നടപടി ക്രമങ്ങളുടെയും ക്വാറന്റൈനിന്റെയും ഉപദേശനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്https://www.mohfw.gov.in/pdf/RevisedPsychosocialissuesofmigrantsCOVID19.pdf എന്ന സൈറ്റില്‍ ലഭ്യമാണ്.
ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ ഉത്തരവുകള്‍ പ്രകാരം പരിശീലനം നേടിയിട്ടുള്ള കൗണ്‍സിലര്‍മാരെയോ എല്ലാ മതങ്ങളിലെയും സമുദായ നേതാക്കളെയോ കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകളിലേയ്ക്ക് അയച്ച് അവര്‍ക്ക് മാനസിക-സാമൂഹിക സഹായങ്ങള്‍ നല്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സാങ്കേതിക അന്വേഷണങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം ഒരു ഇമെയില്‍ ലഭ്യമാക്കുന്നുണ്ട്. ( technicalquery.covid19[at]gov[dot]in). ഇതുവഴി AIIMS,ന്യൂഡല്‍ഹി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആധികാരികമായ സാങ്കേതിക വിവരങ്ങള്‍ ലഭ്യമായിരിക്കും. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ (https://www.mohfw.gov.in/)നിന്നും ടോള്‍ ഫ്രീ നമ്പരായ (1075), ഹെല്‍പ് ലൈന്‍ ഇ മെയില്‍ (ncov2019[at]gov[dot]in)എന്നിവിടങ്ങളില്‍ നിന്നും കോവിഡ് -19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. കൂടാതെ 24 തരം മെഡിക്കല്‍ ഉപകരണങ്ങളെയും ഡ്രഗ് പ്രൈസ് കണ്‍ട്രോള്‍ ഉത്തരവ് 2013 പ്രകാരം, 2020 ഏപ്രില്‍ ഒന്നു മുതല്‍ മരുന്നുകളെ പോലെ തന്നെ ഗുണ നിലവാര ത്തിനും, വില നിരീക്ഷണത്തിനും വിധേയമാക്കാനും, ഒരു മരുന്ന് നിര്‍മാതാവും ഈ ഇനങ്ങളുടെ MRP കഴിഞ്ഞ 12 മാസത്തെക്കാള്‍ 10 ശതമാനത്തിലധികം വര്‍ധിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കാനും നാഷണല്‍ ഫാര്‍മസൂട്ടിക്കല്‍ പ്രൈസിംങ് അതോറിറ്റി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആയൂഷ് മന്ത്രാലയവും സ്വയ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ ശ്വാസകോശ സംബന്ധിയായ ആരോഗ്യം വർധിപ്പിക്കാൻ.
ലോക്ഡൗണുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ഠ സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍, കൂടുതല്‍ പേര്‍ ഒത്തു ചേരുന്ന മതകൂട്ടായമ്കള്‍ ഒഴിവാക്കല്‍ എന്നിവഉറപ്പാക്കുന്നത്തിനും വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്
രാജ്യത്ത് ഇതുവരെ 1637 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 38 മരണങ്ങള്‍ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 376 പുതിയ രോഗികളും മൂന്ന് മരണങ്ങളും ഉണ്ടായി. 132പേർക് രോഗം ഭേദമായി ആശുപത്രികളില്‍ നിന്നു ഡിസ്ചാര്‍ജായി.
( റിലീസ് ഐ.ഡി: 1610081)
സന്ദര്‍ശക കൗണ്ടര്‍ : 219
ഈ റിലീസ് വായിക്കുക:
English
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada