മന്ത്രിസഭ
തുണിത്തരങ്ങള്‍ക്കും മെയ്ഡ്-അപ്പിനും കയറ്റുമതി തീരുവ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭയുടെ അംഗീകാരം
प्रविष्टि तिथि:
25 MAR 2020 3:39PM by PIB Thiruvananthpuram
സംസ്ഥാന, കേന്ദ്ര നികുതികളിലെയും ലെവികളിലെയും ഇളവുകള്‍(ആര്‍.ഒ.എസ്.സി.ടി.എല്‍) 2020 ഏപ്രില്‍ ഒന്നുമുതല്‍ തുടരുന്നതിനും കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡ്യുട്ടികളും തീരുവകളും ഒഴിവാക്കലു(ആര്‍.ഒ.ഡി.ടി.ഇ.പി)മായി ഈ പദ്ധതി സംയോജിപ്പിക്കുന്നതുവരെ തുടരാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
വസ്ത്രങ്ങള്‍ക്കും മെയ്ഡ്-അപ്പിനുമുള്ള ആര്‍.ഒ.എസ്.സി.ടി.എല്‍. പദ്ധതി 2020 ഏപ്രില്‍ ഒന്നുമുതല്‍ ടെക്സ്റ്റൈല്‍സ് മന്ത്രാലയം വിജ്ഞാപനം ചെയ്ത പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും നിരക്കുകളിലും ഒരു മാറ്റവുമില്ലാതെ ആര്‍.ഒ.എസ്.സി.ടി.എല്‍. പദ്ധതി ആര്‍.ഒ.ഡി.ടി.ഇ.പിയുമായി ലയിപ്പിക്കുന്നതുവരെ തുടരും.
2020 മാര്‍ച്ച് 31ന് ശേഷവും ആര്‍.ഒ.എസ്.സി.ടി.എല്‍. പദ്ധതി തുടരുന്നത് ഇപ്പോള്‍ മറ്റൊരു സംവിധാനത്തിലും ഒരു ഇളവുമില്ലാത്ത ടെക്സ്റ്റെല്‍സ് മേഖലയ്ക്ക് എല്ലാ നികുതികളിലും ലെവികളിലും ഇളവ് നല്‍കുക വഴി കുടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(रिलीज़ आईडी: 1608128)
आगंतुक पटल : 112