പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനത കര്‍ഫ്യൂ നീണ്ട യുദ്ധത്തിന്റെ തുടക്കം മാത്രം: പ്രധാനമന്ത്രി

Posted On: 22 MAR 2020 9:46PM by PIB Thiruvananthpuram


കോവിഡ്-19നെതിരായ നീണ്ട യുദ്ധത്തിന്റെ തുടക്കം മാത്രമേ ആയിട്ടുള്ളൂ എന്നും ഇനിയും ഏറെ ദൂരം താണ്ടാനുണ്ടെന്നും ട്വീറ്റുകളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കുറിച്ചു. വഴിമാറി പോകരുതെന്നും വിജയമായി കണ്ട് ആഘോഷിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'നമുക്കു കഴിവുണ്ടെന്നും വേണമെന്നുവെച്ചാല്‍ ഏറ്റവും വലിയ വെല്ലുവിളിയെയും ഒരുമിച്ചു നേരിടാന്‍ സാധിക്കുമെന്നും ഇന്നു രാജ്യത്തെ ജനങ്ങള്‍ തെളിയിച്ചിരിക്കുകയാണ്'.
ഓരോ സമയത്തും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനംചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളിലും സംസ്ഥാനങ്ങൡും ഉള്ളവര്‍ വീടു വിടരുതെന്നും മറ്റു പ്രദേശങ്ങൡ ഉള്ളവര്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

(Release ID: 1607647) Visitor Counter : 201