പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറോണ വൈറസിനെതിരെ പൊരുതുന്നവരോടു നന്ദി പ്രകടിപ്പിച്ചതിനു പ്രധാനമന്ത്രി ജനങ്ങളോടു നന്ദി പറഞ്ഞു

Posted On: 22 MAR 2020 6:32PM by PIB Thiruvananthpuram
കൊറോണ വൈറസിനെതിരെ പൊരുതുന്നവരോടു നന്ദി പ്രകടിപ്പിച്ചതിനു പ്രധാനമന്ത്രി ജനങ്ങളോടു നന്ദി പറഞ്ഞു.
വിജയത്തിന്റെ പ്രകടനത്തിനു തുടക്കമായി: പ്രധാനമന്ത്രി

കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിലകൊള്ളുന്നവരോടു നന്ദി പ്രകടിപ്പിച്ചതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളോടു നന്ദി പറഞ്ഞു. ഒന്നിലേറെ ട്വീറ്റുകളില്‍ പ്രധാനമന്ത്രി കുറിച്ചു: 'കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം നയിച്ച ഓരോ വ്യക്തിയെയും രാജ്യം നന്ദി അറിയിച്ചു. സഹ പൗരന്‍മാരേ, നന്ദി.'
കോവിഡ്-19 ദുരിതത്തിനെതിരെയുള്ള നീണ്ട പോരാട്ടത്തില്‍ രാജ്യം വിജയം നേടുന്നതിന്റെ തുടക്കമാണു നന്ദിപറയുന്നതിലൂടെ ഉണ്ടായിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുക എന്ന ആശയത്തില്‍ നേരത്തേയുള്ള അതേ ദൃഢനിശ്ചയത്തോടും സംയമനത്തോടുംകൂടി ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. 


(Release ID: 1607645) Visitor Counter : 141