മന്ത്രിസഭ
സ്വദേശ്ദര്‍ശന്‍ പദ്ധതിക്കായി 2019-20 ല്‍ 1854.67 കോടിരൂപ അധികമായി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു
प्रविष्टि तिथि:
24 DEC 2019 4:24PM by PIB Thiruvananthpuram
സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ 2019-20 കാലയളവില്‍ പുതിയ പദ്ധതികള്‍ക്കായി 1854.67 കോടിരൂപ കൂടിയും 2018- 19 കാലയളവില്‍ അനുമതി നല്‍കിയ പത്ത് പദ്ധതികള്‍ക്കുള്ള 627.40 കോടിരൂപയും അനുവദിക്കാന്‍, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
ഇന്ത്യയെഒരുലോകോത്തരവിനോദസഞ്ചാരലക്ഷ്യസ്ഥാനമാക്കി മാറ്റാന്‍ രാജ്യത്തെ ടൂറിസംകേന്ദ്രങ്ങളിലെ നിര്‍ണ്ണായകഅടിസ്ഥാന സൗകര്യങ്ങള്‍വികസിപ്പിക്കുകയാണ്‌കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെസ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ലക്ഷ്യം.
അടിസ്ഥാന സൗകര്യംവികസിക്കുന്നതോടെസ്വകാര്യമേഖലയുടെ നിക്ഷേപം വര്‍ദ്ധിക്കുകയും, അതുവഴിവിനോദസഞ്ചാരമേഖലയില്‍വരുമാനവും, തൊഴില്‍അവസരങ്ങളുംകൂടുകയുംചെയ്യും.
പശ്ചാത്തലം :
2014-15 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരമാണ് 2015 ജനുവരിയില്‍കേന്ദ്ര ടൂറിസം മന്ത്രാലയംസ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് തുടക്കമിട്ടത്. 15 സര്‍ക്യൂട്ടുകളാണ്ഇതിന്റെകീഴില്‍ വികസിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ഹിമാലയന്‍ സര്‍ക്യൂട്ട്, വടക്ക് കിഴക്കന്‍ സര്‍ക്യൂട്ട്, കൃഷ്ണാസര്‍ക്യൂട്ട്, തീരദേശസര്‍ക്യൂട്ട്, മരുഭൂമിസര്‍ക്യൂട്ട്, ആദിവാസിസര്‍ക്യൂട്ട്, പരിസ്ഥിതിസര്‍ക്യൂട്ട്, വന്യജീവിസര്‍ക്യൂട്ട്, ഗ്രാമീണസര്‍ക്യൂട്ട്, ആദ്ധ്യാത്മിക സര്‍ക്യൂട്ട്, രാമായണസര്‍ക്യൂട്ട്, പൈതൃകസര്‍ക്യൂട്ട്, തീര്‍ത്ഥങ്കര സര്‍ക്യൂട്ട്, സൂഫിസര്‍ക്യൂട്ട്എന്നിവഇവയില്‍ഉള്‍പ്പെടും.
ND MRD
(रिलीज़ आईडी: 1597623)
आगंतुक पटल : 98