മന്ത്രിസഭ

ഇന്ത്യയും തായ്‌ലന്‍ഡും ജ്യോതിശ്ശാസ്ത്രരംഗത്തു ധാരണാപത്രം ഒപ്പിടുന്നതിനു മന്ത്രിസഭയുടെ അനുമതി

Posted On: 12 JUN 2019 8:10PM by PIB Thiruvananthpuram

ജ്യോതിശ്ശാസ്ത്രം, ആസ്‌ട്രോഫിസിക്‌സ്, അന്തരീക്ഷശാസ്ത്രം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും തായ്‌ലന്‍ഡും ധാരണാപത്രം ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ധാരണാപത്രം പുതിയ ശാസ്ത്ര നേട്ടങ്ങള്‍ക്കും ഒപ്പം ശാസ്ത്ര പദ്ധതിയിലൂടെയും പരിശീലനത്തിലൂടെയും മനുഷ്യവിഭവ ശേഷി വികാസത്തിനും ശാസ്ത്ര സംബന്ധിയായ അടിസ്ഥാന സൗകര്യത്തിന്റെ സംയുക്ത ഉപയോഗത്തിനും സഹായകമാകും.
2018 നവംബറിലാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.



(Release ID: 1574295) Visitor Counter : 67