പ്രധാനമന്ത്രിയുടെ ഓഫീസ്
ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അനന്ത് നാഗ് ജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
16 SEP 2026 6:13PM by PIB Thiruvananthpuram
ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രശസ്ത നടൻ ശ്രീ അനന്ത് നാഗ് ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പതിറ്റാണ്ടുകളായി ശ്രീ അനന്ത് നാഗ് ജിയുടെ അനായാസമായ അഭിനയശൈലിയും, ശ്രദ്ധേയമായ വൈവിധ്യമാർന്ന കഴിവുകളും കലാപരമായ മികവും ഇന്ത്യൻ സിനിമയിലും പ്രത്യേകിച്ച് കന്നഡ സിനിമയിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.
ഈ ബഹുമതി തികച്ചും അർഹമാണെന്നും ഇന്ത്യൻ സിനിമയ്ക്ക് ശ്രീ അനന്ത് നാഗ് ജി നൽകിയ അളവറ്റ സംഭാവനകളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സവിശേഷ വേളയിൽ പ്രഗത്ഭനായ ഈ കലാകാരന് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
“ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രശസ്തനായ അനന്ത് നാഗ് ജിക്ക് അഭിനന്ദനങ്ങൾ.
പതിറ്റാണ്ടുകളായി അദ്ദേഹത്തിന്റെ അനായാസമായ അഭിനയശൈലിയും, ശ്രദ്ധേയമായ വൈവിധ്യമാർന്ന കഴിവുകളും, മികവും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ വളരെ ശക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. അഭിനയിച്ച ഏത് കഥാപാത്രത്തിലും അപൂർവ്വമായ ആഴവും തനിമയും കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.
പ്രഗത്ഭനായ ഒരു കലാകാരന് തികച്ചും അർഹമായ ബഹുമതിയാണിത്."
****
( റിലീസ് ഐ.ഡി: 2311071)
സന്ദര്‍ശക കൗണ്ടര്‍ : 12