സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പശ്ചിമ ബംഗാൾ, ഒഡിഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളെ ഉൾപ്പെടുത്തി, ഇന്ത്യൻ റെയിൽവേ ശൃംഖല ഏകദേശം 410 കിലോമീറ്റർ വർധിപ്പിക്കുന്ന നാല് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
9,450 കോടി രൂപയാണ് 2030-31-ഓടെ പൂർത്തീകരിക്കുന്ന പദ്ധതികളുടെ ആകെ നിർമ്മാണ ചെലവ്
प्रविष्टि तिथि:
19 AUG 2026 3:18PM by PIB Thiruvananthpuram
9,450 കോടി രൂപ ചെലവിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ നാല് പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
a. ഖരഗ്പൂർ – ഭദ്രക് (റാനിതാൽ) നാലാം പാത – 173 കി.മീ (പശ്ചിമ ബംഗാൾ, ഒഡിഷ)
b. ഭദ്രക് – ഹരിദാസ്പൂർ നാലാം പാത – 75 കി.മീ (ഒഡിഷ)
c. ഗുംമിഡിപൂണ്ടി – ഗൂഡൂർ മൂന്നും നാലും പാതകൾ – 90 കി.മീ (ആന്ധ്രാപ്രദേശ്, തമിഴ്‌നാട്)
d. കട്ടക്ക് – പാരദീപ് (ബഡാബന്ധ) മൂന്നും നാലും പാതകൾ - 72 കി.മീ (ഒഡിഷ)
വർധിച്ച ട്രാക്ക് ശേഷി യാത്രാസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും അതുവഴി ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തുകയും ചെയ്യും. ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ ട്രെയിൻ ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും സഹായിക്കും. തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്ന സമഗ്ര വികസനത്തിലൂടെ പ്രദേശത്തെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവഭാരത ദർശനത്തിന് അനുസൃതമാണ് ഈ പദ്ധതികൾ.
സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുമായുള്ള കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക്സ് കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് മുൻഗണന നൽകി, പിഎം-ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവ ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിന് സുഗമമായ കണക്റ്റിവിറ്റി നൽകും.
പശ്ചിമ ബംഗാൾ, ഒഡിഷ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളെ ഉൾക്കൊള്ളുന്ന നാല് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയിൽ ഏകദേശം 410 കിലോമീറ്റർ വർധിപ്പിക്കും. നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഏകദേശം 60 ലക്ഷം ജനസംഖ്യയുള്ള 6,448 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും.
നിർദ്ദിഷ്ട ശേഷി വർധന കുൽദിഹ വന്യജീവി സങ്കേതം, ഭിതർകനിക ദേശീയോദ്യാനം, മാ ഭദ്രകാളി ക്ഷേത്രം, മാ ധാംരായി ക്ഷേത്രം, പഞ്ചലിംഗേശ്വർ ക്ഷേത്രം, തലസാരീ-ഉദയപൂർ, ചാന്ദിപ്പൂർ ബീച്ച്, പുലിക്കാട്ട് തടാകം, നെലപട്ടു പക്ഷിസങ്കേതം, വീരരാഘവ പെരുമാൾ ക്ഷേത്രം, ഗഡ കുജംഗ ജഗന്നാഥ ക്ഷേത്രം, സാരള ക്ഷേത്രം, ധബളേശ്വർ ക്ഷേത്രം, ലളിതഗിരി (ബുദ്ധമത കേന്ദ്രം) തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.
കൽക്കരി, ഇരുമ്പയിര്, സിമന്റ്, ഇരുമ്പ്, സ്റ്റീൽ, കണ്ടെയ്നർ, ഓട്ടോമൊബൈൽ, ധാന്യങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഗതാഗതത്തിന് ഈ നിർദ്ദിഷ്ട പദ്ധതികൾ അത്യന്താപേക്ഷിതമാണ്. ഈ ശേഷി വർധന വഴി പ്രതിവർഷം 76 ദശലക്ഷം ടൺ (MTPA) അധിക ചരക്കുഗതാഗതം സാധ്യമാകും. റെയിൽവേ പരിസ്ഥിതിസൗഹൃദവും ഊർജ്ജ കാര്യക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായതിനാൽ ഇത് കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും (~13 കോടി ലിറ്റർ) കാർബൺ പുറന്തള്ളൽ കുറയ്ക്കാനും (~65 കോടി കിലോഗ്രാം CO2) ഇത് സഹായിക്കും. ഇത് 2.60 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്.
***
SK
(रिलीज़ आईडी: 2301160)
आगंतुक पटल : 24
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Bengali-TR
,
Gujarati
,
Odia
,
Tamil
,
Telugu_Vw
,
Telugu
,
Kannada