വനിതാ, ശിശു വികസന മന്ത്രാലയം
പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 വരെ നീട്ടി
നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത് https://awards.gov.in എന്ന പോർട്ടൽ വഴി
प्रविष्टि तिथि:
31 JUL 2026 2:03PM by PIB Thiruvananthpuram
2026-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിനുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15 വരെ ദീർഘിപ്പിച്ചതായി കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം അറിയിച്ചു. നേരത്തെ ജൂലൈ 31 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പ്രക്രിയ 2026 ഏപ്രിൽ 01 ന് ദേശീയ അവാർഡ് പോർട്ടൽ (https://awards.gov.in) വഴി ആരംഭിച്ചു.
ധീരത,സാമൂഹിക സേവനം,പരിസ്ഥിതി സംരക്ഷണം,കായികം,കലയും സംസ്‌കാരവും ,ശാസ്ത്ര-സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ പ്രകടിപ്പിച്ച കുട്ടികൾക്കാണ് പുരസ്കാരം നൽകി വരുന്നത്.
ഇന്ത്യയിൽ താമസിക്കുന്ന ,ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം.2026 ജൂലൈ 31 അടിസ്ഥാനമാക്കി 5 വയസ്സ് പൂർത്തിയായവർക്കും 18 വയസ്സ് കവിയാത്തവർക്കും അർഹതയുണ്ട്.കുട്ടികൾക്ക് സ്വയം അപേക്ഷ നൽകാം . കൂടാതെ ഏതൊരു ഇന്ത്യൻ പൗരനും അർഹരായ കുട്ടികളെ പുരസ്കാരത്തിനായി നിർദ്ദേശിക്കാവുന്നതാണ്.നാഷണൽ അവാർഡ് പോർട്ടലായ https://awards.gov.in വഴി ഓൺലൈനായി മാത്രമായിരിക്കും അപേക്ഷകൾ സ്വീകരിക്കുക.
****
(रिलीज़ आईडी: 2292640)
आगंतुक पटल : 10