വനിതാ, ശിശു വികസന മന്ത്രാലയം
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം 2026: നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31
प्रविष्टि तिथि:
02 JUL 2026 1:10PM by PIB Thiruvananthpuram
2026-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് (PMRBP) വനിതാ ശിശു വികസന മന്ത്രാലയം ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.ഈ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്. നാമനിർദ്ദേശങ്ങൾ https://awards.gov.in. എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
കായികം, സാമൂഹിക സേവനം, ശാസ്ത്ര-സാങ്കേതികവിദ്യ, പരിസ്ഥിതി, കല-സാംസ്‌കാരികം എന്നീ മേഖലകളിൽ മികവ് തെളിയിച്ച 5 മുതൽ 18 വരെ പ്രായമുള്ള കുട്ടികളുടെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്നതിനുള്ള ഒരു പ്രത്യേക അംഗീകാരമാണിത്. അതീവ ദുഷ്‌കരമായ സാഹചര്യങ്ങളിൽ അസാമാന്യമായ ധീരത പ്രകടിപ്പിച്ചവർക്കും ഈ പുരസ്‌കാരം നൽകിവരുന്നു.
ഏതൊരു പൗരനും സ്കൂളിനും സ്ഥാപനത്തിനും സംഘടനയ്ക്കും അർഹരെന്ന് കരുതുന്നവരെ നാമനിർദ്ദേശം ചെയ്യാവുന്നതാണ്. കുട്ടികൾക്ക് സ്വയം നാമനിർദ്ദേശം നടത്തിയും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ നടപടികളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:
അവസാന തീയതി: 2026 ജൂലൈ 31
അപേക്ഷ രീതി: ഓൺലൈൻ വഴി മാത്രം
പോർട്ടൽ: https://awards.gov.in
അപേക്ഷകർ അവരുടെ അടിസ്ഥാന വ്യക്തിഗത വിവരങ്ങളും പുരസ്കാര വിഭാഗവും പൂരിപ്പിക്കേണ്ടതുണ്ട്, ഒപ്പം അടുത്തകാലത്ത് എടുത്ത അവരുടെ ഫോട്ടോയും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കൂടാതെ, അപേക്ഷകർ കൈവരിച്ച നേട്ടത്തെക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുമുള്ള ഒരു വിവരണവും (1000 വാക്കുകൾ വരെ) ഇതോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.
ഈ ഉന്നത ബഹുമതിക്ക് അർഹരായ കുട്ടികളെ കണ്ടെത്താനും അവരെ നാമനിർദ്ദേശം ചെയ്യാനും വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, മാതാപിതാക്കൾ, പരിശീലകർ, പൊതുജനങ്ങൾ എന്നിവരോട് വനിതാ ശിശുവികസന മന്ത്രാലയം അഭ്യർത്ഥിക്കുന്നു. അർഹരായ എല്ലാ കുട്ടികൾക്കും തിളങ്ങാൻ ഒരു ദേശീയ വേദി ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ നമുക്ക് ഉറപ്പാക്കാം.
SKY
*****
(रिलीज़ आईडी: 2280418)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada