പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
17 JUN 2026 10:03PM by PIB Thiruvananthpuram
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഈ കരാർ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ കർഷകർ, തൊഴിലാളികൾ, എം.എസ്.എം.ഇ-കൾ, സ്റ്റാർട്ടപ്പുകൾ, നൂതനാശയക്കാർ എന്നിവർക്ക് കരാർ നിരവധി അവസരങ്ങൾ തുറന്നുനൽകുമെന്നും 'വികസിത ഭാരതം 2047' യാഥാർത്ഥ്യമാക്കുന്നതിന് അർത്ഥപൂർണ്ണമായ സംഭാവന നൽകുമെന്നും ശ്രീ മോദി പ്രസ്താവിച്ചു.
ജി7 ഉച്ചകോടിക്കായി എവിയാനിലുള്ള യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും താനും ഇന്ത്യ-യുകെ സാമ്പത്തിക ബന്ധങ്ങൾക്ക് കൈവരുന്ന ഈ വലിയ വേഗതയിൽ അതീവ സന്തുഷ്ടരാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി X-ൽ കുറിച്ചു;
"ഇന്ത്യ-യുകെ ബന്ധത്തിൽ ഒരു ചരിത്ര നാഴികക്കല്ല്.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്നതിൽ സന്തോഷമുണ്ട്.
ഈ കരാർ നമ്മുടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ഗണ്യമായി വർധിപ്പിക്കും.
ഇന്ത്യൻ കർഷകർ, തൊഴിലാളികൾ, എം.എസ്.എം.ഇ-കൾ, സ്റ്റാർട്ടപ്പുകൾ, നൂതനാശയക്കാർ എന്നിവർക്ക് ഇത് നിരവധി അവസരങ്ങൾ തുറന്നുനൽകുകയും 'വികസിത ഭാരതം 2047' യാഥാർത്ഥ്യമാക്കുന്നതിന് അർത്ഥപൂർണ്ണമായ സംഭാവന നൽകുകയും ചെയ്യും.
ജി7 ഉച്ചകോടിക്കായി എവിയാനിലുള്ള പ്രധാനമന്ത്രി സ്റ്റാർമറും താനും നമ്മുടെ സാമ്പത്തിക ബന്ധങ്ങൾക്ക് കൈവരുന്ന ഈ വലിയ വേഗതയിൽ സ്വാഭാവികമായും അതീവ സന്തുഷ്ടരാണ്.
@Keir_Starmer"
***
SK
(रिलीज़ आईडी: 2274417)
आगंतुक पटल : 4