പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരത് ഇന്നൊവേറ്റ്സ് പരിപാടിയിലെ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 14 JUN 2026 8:05PM by PIB Thiruvananthpuram

ഫ്രാൻസിൽ നടന്ന ഭാരത് ഇന്നൊവേറ്റ്സ് പരിപാടിയിലെ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു;

"ഇന്ത്യയിലേക്ക് വരൂ.

ഞങ്ങളോടൊപ്പം പ്രവർത്തിക്കൂ.

ഇന്ത്യയിൽ രൂപകൽപ്പന ചെയ്യൂ.

ഇന്ത്യയിൽ വികസിപ്പിക്കൂ.

ലോകത്തിനായി പരിഹാരങ്ങൾ സൃഷ്ടിക്കൂ.

@BharatInnov2026"
 

"നവീകരണം ഇന്ത്യയുടെ ഡി.എൻ.എ-യിൽ ഉള്ളതാണ്.

ഇന്ത്യയിലെ യുവാക്കൾ വിവിധ മേഖലകളിൽ പുത്തൻ ആശയങ്ങൾ കൊണ്ടുവരുന്നു. അവർ ലോകം നേരിടുന്ന അടിയന്തര വെല്ലുവിളികൾക്കും പരിഹാരം കണ്ടെത്തുന്നു.

@BharatInnov2026"
 

"വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും ആഗോള നന്മയ്ക്കായി സമർപ്പിക്കപ്പെട്ടതുമായ സാങ്കേതികവിദ്യകളിലേക്കാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്.

അങ്ങനെയൊരു സമയത്ത്, ഇന്ത്യയുടെ മുൻഗണന വ്യക്തമാണ്... മനുഷ്യരാശിക്കായുള്ള സാങ്കേതികവിദ്യയും മനുഷ്യകേന്ദ്രീകൃതമായ നവീകരണവും.
@BharatInnov2026"
 

"വലിയ തോതിലും വേഗതയിലുമാണ് ഭാരതം പുതിയ നവീകരണങ്ങൾ നടത്തുന്നത്.

സുസ്ഥിരമായ ഒരു ഭാവിക്കുവേണ്ടിയാണ് ഭാരതം നവീകരണങ്ങൾ നടത്തുന്നത്.

മുഴുവൻ ലോകത്തിനും വേണ്ടിയാണ് ഭാരതം പുതിയ ആശയങ്ങൾ കണ്ടെത്തുന്നത്.

@BharatInnov2026"
 

SK

 


(रिलीज़ आईडी: 2272757) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati