പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 JUN 2026 12:47PM by PIB Thiruvananthpuram


22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ചാമ്പ്യൻഷിപ്പിൽ 10 സ്വർണ മെഡലുകൾ ഉൾപ്പെടെ 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഈ നേട്ടം ഇന്ത്യയിലെ യുവ കായികതാരങ്ങളുടെ ദൃഢനിശ്ചയത്തെയും മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ നേട്ടങ്ങൾ വരുംവർഷങ്ങളിൽ കായികരംഗത്തേക്ക് കൂടുതൽ ഇന്ത്യൻ യുവാക്കൾക്ക് കടന്നുവരാൻ പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

"22-ാമത് ഏഷ്യൻ U20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 10 സ്വർണ മെഡലുകൾ ഉൾപ്പെടെ 19 മെഡലുകൾ നേടിയ ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ. ഈ മികച്ച പ്രകടനം ഇന്ത്യയിലെ യുവ കായികതാരങ്ങളുടെ ദൃഢനിശ്ചയത്തെയും മികവിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഈ നേട്ടങ്ങൾ വരുംവർഷങ്ങളിൽ കായികരംഗം തിരഞ്ഞെടുക്കാൻ കൂടുതൽ ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനമാകട്ടെ."

***

SK


( റിലീസ് ഐ.ഡി: 2267438) സന്ദര്‍ശക കൗണ്ടര്‍ : 9