പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേട്ടങ്ങളുടെ പട്ടിക: റിപ്പബ്ലിക് ഓഫ് കൊറിയൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം

പോസ്റ്റഡ് ഓണ്‍: 20 APR 2026 3:57PM by PIB Thiruvananthpuram

നേട്ടങ്ങൾ

1. ഇന്ത്യ-ROK പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംയുക്ത തന്ത്രപരമായ കാഴ്ചപ്പാട്

2. കപ്പൽ നിർമ്മാണം, കപ്പൽ ഗതാഗതം, മാരിടൈം ലോജിസ്റ്റിക്സ് എന്നിവയിലെ പങ്കാളിത്തത്തിനായുള്ള ഇന്ത്യ-ROK സമഗ്ര ചട്ടക്കൂട്

3. സുസ്ഥിരതാ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന

4. ഊർജ്ജ വിഭവ സുരക്ഷ സംബന്ധിച്ച ഇന്ത്യ-റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന

ധാരണാപത്രങ്ങൾ / ചട്ടക്കൂടുകൾ

1. തുറമുഖ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

2. വ്യവസായ സഹകരണ സമിതി സ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രം

3. സ്റ്റീൽ സപ്ലൈ ചെയിനിനായുള്ള സാങ്കേതികവിദ്യ, വ്യാപാരം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

4. ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

5. സമുദ്ര പൈതൃക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം

6. ഇന്ത്യയും ROKയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പരിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സംയുക്ത പ്രഖ്യാപനം

7. പരസ്പര സഹകരണവുമായി ബന്ധപ്പെട്ട് IFSCA, FSS/FSC എന്നിവ തമ്മിലുള്ള ധാരണാപത്രം

8. NPCI ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും കൊറിയൻ ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ക്ലിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം

9. ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

10. ഇന്ത്യ-കൊറിയ ഡിജിറ്റൽ ബ്രിഡ്ജിനായുള്ള ചട്ടക്കൂട്

11. കാലാവസ്ഥാ, പരിസ്ഥിതി മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

12. പാരിസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരമുള്ള സഹകരണ സമീപനം സംബന്ധിച്ച ധാരണാപത്രം

13. 2026-2030 വർഷങ്ങളിലെ ഇന്ത്യയും ROKയും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി

14. സാംസ്കാരിക, സർഗ്ഗാത്മക വ്യവസായ മേഖലകളിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

15. കായിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

പ്രഖ്യാപനങ്ങൾ

1. സാമ്പത്തിക സുരക്ഷാ ഡയലോഗിന് തുടക്കമിടുന്നു

2. ഡിസ്റ്റിംഗ്വിഷ്ഡ് വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ (DVP) രൂപീകരണം

3. കാലാവസ്ഥാ വ്യതിയാനം, ആർട്ടിക്, സമുദ്ര സഹകരണം എന്നിവയുൾപ്പെടെയുള്ള ആഗോള വിഷയങ്ങളിൽ ഇരു വിദേശകാര്യ മന്ത്രാലയങ്ങളും തമ്മിലുള്ള സംഭാഷണത്തിന് തുടക്കമിടുന്നു

4. ഇന്തോ പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ ROK ചേരുന്നു

5. ഇന്റർനാഷണൽ സോളാർ അലയൻസിലും ഇന്ത്യ ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടിലും (GGGI) ROK ചേരുന്നു

6. 2028-29 വർഷം ഇന്ത്യ-ROK സൗഹൃദ വർഷമായി ആഘോഷിക്കുന്നു

 

-NK-


( റിലീസ് ഐ.ഡി: 2253824) സന്ദര്‍ശക കൗണ്ടര്‍ : 9