പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.


പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 16 APR 2026 9:50AM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ  ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം (Ex-gratia) നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ  കുറിച്ചു;

“ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലുണ്ടായ അപകടം അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

മരണപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  നൽകുന്നതാണ്: പ്രധാനമന്ത്രി @narendramodi”

 

 

***

NK


( റിലീസ് ഐ.ഡി: 2252484) സന്ദര്‍ശക കൗണ്ടര്‍ : 18