പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
13 APR 2026 11:32AM by PIB Thiruvananthpuram
ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലുണ്ടായ നിർഭാഗ്യകരമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അതീവ ദുഃഖം രേഖപ്പെടുത്തി.
ഈ ദാരുണമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ അനുശോചനം അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലുണ്ടായ അപകടം അങ്ങേയറ്റം വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു."
-SK-
( റിലീസ് ഐ.ഡി: 2251441)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada