പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ത്രീശക്തി നേതൃത്വം നൽകുന്ന ഭരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
07 APR 2026 12:59PM by PIB Thiruvananthpuram
കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇന്ത്യയിൽ സ്ത്രീശക്തി നേതൃത്വം നൽകുന്ന ഭരണത്തിനായുള്ള കർമ്മപദ്ധതിയെക്കുറിച്ചാണ് ലേഖനം പ്രതിപാദിക്കുന്നത്.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"പ്രാതിനിധ്യം എന്നത് യഥാർത്ഥ സ്വാധീനമായി മാറണം. എല്ലാ രൂപത്തിലുമുള്ള നാരീശക്തിക്ക് തന്നെയാണ് ഗവൺമെൻറ് എപ്പോഴും മുൻഗണന നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ, 'നാരീശക്തി വന്ദൻ അധിനിയമ്' -ന് അടിത്തറയിട്ടതോടെ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഭരണത്തിലേക്ക് ഇന്ത്യ കൂടുതൽ അടുക്കുകയാണ്. വികസിത ഭാരതത്തിന്റെ സുപ്രധാന സ്തംഭങ്ങളിൽ ഒന്നാണിത്!
കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണാ ദേവി എഴുതിയ ലേഖനം, ഇതിൻ്റെ മുന്നോട്ടുള്ള കർമ്മപദ്ധതി വ്യക്തമാക്കുന്നു. ഇത് വായിച്ചുനോക്കൂ."
***
SK
( റിലീസ് ഐ.ഡി: 2249627)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada