തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026-ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: 650 കോടിയിലധികം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു
പോസ്റ്റഡ് ഓണ്‍:
05 APR 2026 2:53PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റേയും ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൻ്റേയും സമയക്രമം 2026 മാർച്ച് 15-ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെൻറ്കൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
2. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലേയും അവയുമായി അതിർത്തി പങ്കിടുന്ന 12 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാർ, സിഇഒമാർ, ഡിജിപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായും എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളുടെ മേധാവികളുമായും കമ്മീഷൻ ഒന്നിലധികം അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ട്. അക്രമ രഹിതവും, ഭീഷണി രഹിതവും, പ്രലോഭനങ്ങളില്ലാത്തതുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷൻ ഇവർക്ക് നിർദ്ദേശം നല്കുകയും ചെയ്തു.
3. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം പരാതികൾ നൂറു മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം 5,173-ലധികം ഫ്ലൈയിംഗ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിവിധ സ്ഥലങ്ങളിൽ അപ്രതീക്ഷിത പരിശോധനകൾക്കായി ചെക്ക് പോയിൻ്റുകൾ സ്ഥാപിക്കുന്നതിന് 5,200-ലധികം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളേയും വിന്യസിച്ചിട്ടുണ്ട്.
.
4. 2026 ഫെബ്രുവരി 26-ന് ഇലക്ട്രോണിക് സീഷർ മാനേജ്മെൻ്റ് സിസ്റ്റം (ഇഎസ്എംഎസ്) പ്രവർത്തനക്ഷമമായത് മുതൽ ഏപ്രിൽ 5 വരെ പിടിച്ചെടുത്ത വസ്തുക്കളുടെ വിവരങ്ങൾ താഴെ നല്കുന്നു.
|
ക്രമ നമ്പർ
|
സംസ്ഥാനം
|
പണം (കോടി രൂപയിൽ) |
മദ്യത്തിൻ്റെ അളവ് (ലിറ്ററിൽ)
|
മദ്യത്തിൻ്റെ മൂല്യം (കോടി രൂപയിൽ) |
മയക്കുമരുന്നിൻ്റെ മൂല്യം (കോടി രൂപയിൽ) |
വിലയേറിയ ലോഹങ്ങളുടെ മൂല്യം (കോടി രൂപയിൽ) |
സൗജന്യങ്ങൾ/മറ്റു വസ്തുക്കളുടെ മൂല്യം (കോടി രൂപയിൽ) |
ആകെ (കോടി രൂപയിൽ) |
|
1.
|
പശ്ചിമ ബംഗാൾ |
11
|
21,29,103
|
55
|
65
|
39
|
150
|
319
|
|
2.
|
തമിഴ്‌നാട് |
30
|
74,029
|
2
|
67
|
8
|
63
|
170
|
|
3.
|
അസം |
4
|
6,84,627
|
20
|
56
|
4
|
13
|
97
|
|
4.
|
കേരളം |
8
|
64,862
|
2
|
41
|
1
|
5
|
58
|
|
5.
|
പുതുച്ചേരി |
0.2
|
11,068
|
0.3
|
0
|
6
|
0.01
|
7
|
|
|
ആകെ |
53.2
|
29,63,689
|
79.3
|
230
|
58
|
231.01
|
651.51
|
5. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി നടത്തുന്ന പരിശോധനകൾക്കിടയിൽ സാധാരണ പൗരന്മാർക്ക് അസൗകര്യമോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് കമ്മീഷൻ എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ പരാതി പരിഹാര സമിതികളും രൂപീകരിച്ചിട്ടുണ്ട്.
6. ECINET-ലെ സി-വിജിൽ മൊഡ്യൂൾ ഉപയോഗിച്ച് പൗരന്മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
****
( റിലീസ് ഐ.ഡി: 2249147)
സന്ദര്‍ശക കൗണ്ടര്‍ : 30