തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026 ലെ പൊതുതെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും: ECINET പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിങ്ങളുടെ സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതകളും ക്രിമിനൽ പശ്ചാത്തലവും അറിയാം

പോസ്റ്റഡ് ഓണ്‍: 04 APR 2026 1:53PM by PIB Thiruvananthpuram

1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 8 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുമുള്ള തീയതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) 2026 മാർച്ച് 15 ന് പ്രഖ്യാപിച്ചു.

 

2. 2026 ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ് നടക്കുന്ന അസം, കേരള സംസ്ഥാനങ്ങളിലെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും 4 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കുമായി ആകെ 1,955 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.

 

3. പശ്ചിമ ബംഗാൾ (ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും), തമിഴ്‌നാട് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചു. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി തമിഴ്‌നാട്, പശ്ചിമ ബംഗാൾ (ഒന്നാം ഘട്ടവും) എന്നിവിടങ്ങളിൽ ഏപ്രിൽ 9, പശ്ചിമ ബംഗാളിൽ (രണ്ടാം ഘട്ടം) ഏപ്രിൽ 13 എന്നിങ്ങനെയാണ്. 

 

4. ക്രിമിനൽ കേസുകൾ, ആസ്തികൾ, ബാധ്യതകൾ, വിദ്യാഭ്യാസ യോഗ്യതകൾ, സ്ഥാനാർത്ഥികളുടെ ആധികാരിക സമൂഹ മാധ്യമ ഹാൻഡിലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് പൗരന്മാർക്ക് ECINet-ൻ്റെ “നിങ്ങളുടെ സ്ഥാനാർത്ഥികളെ അറിയുക (കെവൈസി)” മൊഡ്യൂൾ ഉപയോഗിക്കാം.

 

5. ECINet-ൻ്റെ “തിരഞ്ഞെടുപ്പ് നിർവഹണം” ടാബിന് കീഴിൽ ഉപയോക്താക്കൾക്ക്  കെവൈസി മൊഡ്യൂളിൽ പ്രവേശിക്കാനാവും. ECINet ഉപയോഗിച്ച് സ്ഥാനാർത്ഥികൾ സമർപ്പിച്ച സത്യവാങ്മൂലം (ഫോം 26) അവർക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും.

 

6. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ 40ലധികം ആപ്പുകളും പോർട്ടലുകളും സംയോജിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ എല്ലാ തിരഞ്ഞെടുപ്പ് സേവനങ്ങളും സുഗമമായി ഒരുമിച്ച് കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സേവന പ്ലാറ്റ്‌ഫോമാണ് ECINET.

 

7. വോട്ടർ രജിസ്ട്രേഷൻ, വോട്ടർ പട്ടികയിൽ തിരയൽ, നിങ്ങളുടെ അപേക്ഷകൾ ട്രാക്ക് ചെയ്യുക, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക, ബിഎൽഒയുമായി ബുക്ക്-എ-കോൾ, ഇ-ഇപിഐസി ഡൗൺലോഡ്, വോട്ടെടുപ്പ് പ്രവണത, പരാതി പരിഹാരം എന്നിവ പോലുള്ള സേവനങ്ങൾ ECINET വോട്ടർമാർക്ക് ഒരു സുരക്ഷിത പ്ലാറ്റ്‌ഫോമിൽ നൽകുന്നു.

 

8. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള cVIGIL, ഭിന്നശേഷിയുള്ളവർക്ക് പ്രവേശനക്ഷമമായ തിരഞ്ഞെടുപ്പ് സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള സാക്ഷം തുടങ്ങിയ സംവിധാനം ഉൾപ്പെടെ തത്സമയ വിവര ലഭ്യതയ്ക്കും പരാതി പരിഹാരത്തിനുമുള്ള ഒരു ഏകജാലക പ്ലാറ്റ്‌ഫോം കൂടിയാണിത്.

****

 

 

 

 


( റിലീസ് ഐ.ഡി: 2248966) സന്ദര്‍ശക കൗണ്ടര്‍ : 21