പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ കരുത്തുറ്റ ഊർജ്ജ ആവാസവ്യവസ്ഥയെയും സുസ്ഥിര ഭാവിയെയും കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 18 MAR 2026 1:25PM by PIB Thiruvananthpuram

ഇന്ത്യയുടെ ഊർജ്ജ മേഖലയിലുണ്ടായ പരിണാമത്തെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ എഴുതിയ ലേഖനം പ്രധാനമന്ത്രി ഇന്ന് പങ്കുവെച്ചു.

ഇന്ത്യ എങ്ങനെയാണ് കരുത്തുറ്റ ഒരു ഊർജ്ജ ആവാസവ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതെന്നും, ഭാവി ആവശ്യങ്ങൾക്കായി സുസ്ഥിരമായ ഒരു അന്തരീക്ഷം രൂപപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ തന്റെ ലേഖനത്തിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു. 'വികസിത് ഭാരതം' വാഗ്ദാനം ചെയ്യുന്ന ഇന്ത്യയുടെ ഊർജ്ജ നയങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് ഈ ലേഖനം വായിക്കാൻ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു :

"ഇന്ത്യ എങ്ങനെയാണ് കരുത്തുറ്റ ഒരു ഊർജ്ജ ആവാസവ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതെന്നും, ഭാവി ആവശ്യങ്ങൾക്കായി സുസ്ഥിരമായ ഒരു അന്തരീക്ഷം രൂപപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഖട്ടർ എടുത്തുകാട്ടുന്നു!

'വികസിത് ഭാരതം' വാഗ്ദാനം ചെയ്യുന്ന ഇന്ത്യയുടെ ഊർജ്ജ നയങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് ഈ ലേഖനം വായിക്കുക."

***

SK


( റിലീസ് ഐ.ഡി: 2248435) സന്ദര്‍ശക കൗണ്ടര്‍ : 16