വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ ഗവണ്മെന്റ് ത്വരിതപ്പെടുത്തുന്നു; രാജ്യവ്യാപകമായി കണ്ടന്റ് ക്രിയേറ്റർ ലാബുകളും നൈപുണ്യ വികസന സംരംഭങ്ങളും വിപുലപ്പെടുത്തുന്നു

2026-27 ലെ ബജറ്റിൽ എവിജിസി മേഖലയ്ക്ക് ഉത്തേജനം ; 15,000 സ്കൂളുകളിലും 500 കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കും

പോസ്റ്റഡ് ഓണ്‍: 02 APR 2026 2:13PM by PIB Thiruvananthpuram

ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ് (എവിജിസി)  ഉൾപ്പെടെയുള്ള മാധ്യമ, വിനോദ മേഖലകളെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയെ ഉള്ളടക്ക സൃഷ്ടിയുടെ ആഗോള കേന്ദ്രമായി സ്ഥാപിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ കാഴ്ചപ്പാടിന് കീഴിൽ, നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

 രാജ്യത്തുടനീളമുള്ള 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ (സിസിഎൽ) സ്ഥാപിക്കുമെന്ന് 2026-27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു . ഈ സംരംഭത്തിന് ₹ 250 കോടി അനുവദിച്ചിട്ടുണ്ട്.

 AVGC-XR മേഖലയ്ക്കായുള്ള ദേശീയ മികവ് കേന്ദ്രമായി നിലവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ്- IICT പ്രവർത്തിക്കുന്നു. 2025 ജൂലൈ മുതൽ മുംബൈയിലെ IICT–നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NFDC) കാമ്പസിൽ നിന്നാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ 18 കോഴ്‌സുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ 136 വിദ്യാർത്ഥികൾ ചേർന്നു. 15 പേർ ട്രെയിൻ-ദി-ട്രെയിനർ പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്റേഴ്‌സ് ലാബുകളുടെ ആസൂത്രണം, ഏകോപനം,  ഘട്ടമായുള്ള വിന്യാസം എന്നിവയ്ക്കുള്ള നോഡൽ ഏജൻസിയായി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് (IICT) നിയോഗിക്കപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യാ സങ്കേതം , ഗുണഭോക്തൃ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ, നിർവഹണ രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് പങ്കാളികളുമായി കൂടിയാലോചനകൾ നടന്നുകൊണ്ടിരിക്കുകയാണ്.

AVGC-XR മേഖലയുടെ പ്രോത്സാഹനത്തിനും വളർച്ചയ്ക്കുമായി സമഗ്രമായ ഒരു തന്ത്രം രൂപീകരിക്കുന്നതിനും നയപരമായ നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി ഗവൺമെന്റ്, 2022 ഏപ്രിലിൽ AVGC പ്രോത്സാഹന കർമ്മസമിതി രൂപീകരിച്ചു. ഇത് 2022 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ മേഖല ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും 2030 ആകുമ്പോഴേക്കും AVGC-XR, കണ്ടന്റ് പ്രൊഡക്ഷൻ, ഡിസൈൻ, പ്രോഗ്രാമിംഗ്, അനുബന്ധ മേഖലകളിലായി ഏകദേശം രണ്ട് ദശലക്ഷം വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യകത സൃഷ്ടിക്കപ്പെടാമെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

 ഗവൺമെന്റ് 2025 ൽ മുംബൈയിൽ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES 2025) സംഘടിപ്പിച്ചു. "ക്രിയേറ്റ് ഇൻ ഇന്ത്യ, ക്രിയേറ്റ് ഫോർ ദി വേൾഡ്" എന്ന സംരംഭത്തിന് കീഴിൽ ഇന്ത്യയെ ഉള്ളടക്ക നിർമ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റുക എന്ന ഗവൺമെന്റിന്റെ ദർശനവുമായി ഇത് പൊരുത്തപ്പെടുന്നു. 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള വാങ്ങുന്നവർ, നിക്ഷേപകർ, OTT പ്ലാറ്റ്‌ഫോമുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി ഇടപഴകുന്നതിന് ഇന്ത്യൻ സ്രഷ്ടാക്കൾ, നിർമ്മാതാക്കൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഈ ഉച്ചകോടി ഒരു സംയോജിത വേദിയൊരുക്കി 

 ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) പ്രകാരം ആരംഭിച്ച വേവ്‌എക്സ് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാം, ഘടനാപരമായ ഇൻകുബേഷൻ, മെന്റർഷിപ്പ്, ആഗോള ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ മാധ്യമ, സാങ്കേതികവിദ്യ സ്റ്റാർട്ടപ്പുകളെ പിന്തുണച്ചിട്ടുണ്ട്. വ്യവസായ വിദഗ്ധരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ , നിക്ഷേപക ബന്ധം, ബൗദ്ധിക സ്വത്ത് ഉൽപ്പാദനത്തിനും അവകാശ സംരക്ഷണത്തിനുമുള്ള പിന്തുണ എന്നിവ ഇവിടെനിന്നുള്ള സ്റ്റാർട്ടപ്പുകളുടെ ആദ്യ കൂട്ടായ്മയ്ക്ക് നൽകിയിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നൂതനാശയങ്ങൾ വിപുലപ്പെടുത്താൻ പ്രാപ്തമാക്കുന്നതിന് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകൾ, വ്യവസായ പങ്കാളിത്തങ്ങൾ,ആഗോള വിപണികൾ എന്നിവയുമായുള്ള പങ്കാളിത്തം സാധ്യമാക്കാനും ഈ പരിപാടി സഹായിക്കുന്നു.

മാധ്യമ , വിനോദ മേഖലയിലുടനീളമുള്ള സർഗാത്മാക കഴിവുകൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരു ദേശീയ വേദിയായി ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) ഉപയോഗിക്കുന്നു. സിഐസിയുടെ സീസൺ ഒന്നിൽ, വ്യവസായ പങ്കാളികളുമായി സഹകരിച്ച് 33 മത്സരങ്ങൾ നടത്തി. WAVES 2025 ൽ അവയ്ക്ക് സമാപനമായി . രാജ്യത്തെ രണ്ടാംനിര, മൂന്നാംനിര, നഗരങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം ഉള്ളടക്ക സ്രഷ്ടാക്കൾ ഉച്ചകോടിയിൽ പങ്കാളികളായി. ദേശീയ, അന്തർദേശീയ പ്ലാറ്റ്‌ഫോമുകളിൽ ഉള്ളടക്കം അവതരിപ്പിക്കുന്നതിനായി വേവ്‌എക്‌സ്, വേവ്‌സ് ബസാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി തിരഞ്ഞെടുത്ത സ്രഷ്ടാക്കളെ പിന്തുണയ്ക്കുന്നു.

ശ്രീമതി കൃതി ദേവി ദേബ്ബർമാൻ,ശ്രീ ഈതല രാജേന്ദർ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ലോക്‌സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയ സഹമന്ത്രി ഡോ. എൽ. മുരുകൻ  സമർപ്പിച്ചതാണ് ഈ വിവരങ്ങൾ

 

****


( റിലീസ് ഐ.ഡി: 2248399) സന്ദര്‍ശക കൗണ്ടര്‍ : 9