പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നക്സലിസത്തിനെതിരായ ഇന്ത്യയുടെ നിർണ്ണായക പോരാട്ടത്തെക്കുറിച്ച് ലോക്‌സഭയിൽ ശ്രീ അമിത് ഷാ നടത്തിയ പ്രസംഗം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 30 MAR 2026 9:53PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി നടത്തിയ ശ്രദ്ധേയമായ പ്രസംഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. പ്രധാനപ്പെട്ട വസ്തുതകളും ചരിത്രപരമായ പശ്ചാത്തലവും കഴിഞ്ഞ ദശകത്തിലെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ വിശദമായ വിവരണവും അടങ്ങിയതാണ് ഈ പ്രസംഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്തിരിപ്പൻ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പതിറ്റാണ്ടുകളായി പല പ്രദേശങ്ങളുടെയും വികസനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഇടതുതീവ്രവാദം എണ്ണമറ്റ യുവാക്കളുടെ ഭാവിയെ സാരമായി ബാധിച്ചുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഗവൺമെന്റ് ഈ വിപത്തിനെ വേരോടെ പിഴുതെറിയാൻ പ്രവർത്തിച്ചുവെന്നും അതോടൊപ്പം വികസനത്തിന്റെ ഗുണഫലങ്ങൾ നക്സലിസം ബാധിച്ച പ്രദേശങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കിയെന്നും അദ്ദേഹം അടിവരയിട്ടുപറഞ്ഞു. സദ്ഭരണം ശക്തിപ്പെടുത്തുന്നതിലും എല്ലാവർക്കും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്നതിലും ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചുറപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"പ്രധാനപ്പെട്ട വസ്തുതകളും ചരിത്രപരമായ പശ്ചാത്തലവും കഴിഞ്ഞ ദശകത്തിലെ നമ്മുടെ ഗവൺമെന്റിന്റെ പരിശ്രമങ്ങളും ഉൾക്കൊള്ളുന്ന, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി നടത്തിയ ശ്രദ്ധേയമായ പ്രസംഗമാണിത്.

പതിറ്റാണ്ടുകളായി, പിന്തിരിപ്പൻ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പല പ്രദേശങ്ങളുടെയും വികസനത്തെ പ്രതികൂലമായി ബാധിച്ചു. ഇടതുപക്ഷ തീവ്രവാദം എണ്ണമറ്റ യുവാക്കളുടെ ഭാവി നശിപ്പിച്ചു.

കഴിഞ്ഞ ദശകത്തിൽ, ഈ വിപത്തിനെ വേരോടെ പിഴുതെറിയുന്നതിനും അതേസമയം വികസനത്തിന്റെ ഗുണഫലങ്ങൾ നക്സലിസം ബാധിച്ച പ്രദേശങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും നമ്മുടെ ഗവൺമെന്റ് പരിശ്രമിച്ചു. സദ്ഭരണം പ്രോത്സാഹിപ്പിക്കുന്നതിലും എല്ലാവർക്കും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുന്നതിലും തുടർന്നും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും.”

***

SK


( റിലീസ് ഐ.ഡി: 2248226) സന്ദര്‍ശക കൗണ്ടര്‍ : 11