പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്‍​ഗുരു, സുഖ്ദേവ് എന്നിവർക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി ‌

പോസ്റ്റഡ് ഓണ്‍: 23 MAR 2026 8:29AM by PIB Thiruvananthpuram

ഷഹീദ് ദിവസിനോടനുബന്ധിച്ച് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, രാജ്‍​ഗുരു, സുഖ്ദേവ് എന്നിവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രണാമമർപ്പിച്ചു.

രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഈ ഇതിഹാസ നായകന്മാരുടെ രക്തസാക്ഷിത്വം ഇന്ത്യയുടെ കൂട്ടായ സ്മരണയിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും ചെറുപ്പകാലത്ത് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത അവർ പ്രകടിപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊളോണിയൽ ഭരണത്തിന്റെ ശക്തിയിൽ തളരാതെ, സ്വന്തം ജീവനേക്കാൾ ഉപരിയായി രാജ്യത്തെ പ്രതിഷ്ഠിച്ചുകൊണ്ട് അവർ ഉത്തമബോധ്യത്തോടെ ത്യാഗത്തിന്റെ പാത തിരഞ്ഞെടുത്തുവെന്നും നീതിയെയും ദേശസ്‌നേഹത്തെയും നിർഭയമായ ചെറുത്തുനിൽപ്പിനെയും കുറിച്ചുള്ള അവരുടെ ആദർശങ്ങൾ ഇന്നും എണ്ണമറ്റ ഇന്ത്യക്കാരുടെ വീര്യത്തെ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഇന്ന് ഭാരതമാതാവിന്റെ ധീരപുത്രന്മാരായ ഭഗത് സിംഗ്, രാജ്‍​ഗുരു, സുഖ്ദേവ് എന്നിവരെ നാം ആദരപൂർവ്വം വണങ്ങുന്നു. രാജ്യത്തിന് വേണ്ടിയുള്ള അവരുടെ രക്തസാക്ഷിത്വം നമ്മുടെ കൂട്ടായ സ്മരണയിൽ എന്നും നിലനിൽക്കും."

ചെറുപ്പകാലത്ത് തന്നെ അവർ അസാധാരണമായ ധൈര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അചഞ്ചലമായ പ്രതിബദ്ധതയും പ്രകടിപ്പിച്ചു. കൊളോണിയൽ ഭരണത്തിന്റെ ശക്തിയിൽ പതറാതെ, സ്വന്തം ജീവനേക്കാൾ ഉപരിയായി രാജ്യത്തെ പ്രതിഷ്ഠിച്ചുകൊണ്ട് അവർ ഉത്തമബോധ്യത്തോടെ ത്യാഗത്തിന്റെ പാത തിരഞ്ഞെടുത്തു. നീതിയെയും ദേശസ്‌നേഹത്തെയും നിർഭയമായ ചെറുത്തുനിൽപ്പിനെയും കുറിച്ചുള്ള അവരുടെ ആദർശങ്ങൾ എണ്ണമറ്റ ഇന്ത്യക്കാരുടെ വീര്യത്തെ ഇന്നും ജ്വലിപ്പിക്കുന്നത് തുടരുന്നു."

Today, we bow in reverence to the brave sons of Bharat Mata, Bhagat Singh, Rajguru and Sukhdev. Their martyrdom for the nation remains etched in our collective memory.

At a young age, they displayed extraordinary courage and an unshakable commitment to the cause of India’s… pic.twitter.com/ZrTxC8PoTI

— Narendra Modi (@narendramodi) March 23, 2026

 

***

SK


( റിലീസ് ഐ.ഡി: 2245776) സന്ദര്‍ശക കൗണ്ടര്‍ : 9