ആഭ്യന്തരകാര്യ മന്ത്രാലയം
ദണ്ഡി സത്യാഗ്രഹത്തിന്റെ ഭാഗമായ എല്ലാ മഹാത്മാക്കൾക്കും നേതാക്കൾക്കും കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
12 MAR 2026 2:40PM by PIB Thiruvananthpuram
ദണ്ഡി സത്യാഗ്രഹത്തിന്റെ ഭാഗമായ എല്ലാ മഹാത്മാക്കൾക്കും നേതാക്കൾക്കും കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ആദരം അർപ്പിച്ചു.
X-ലെ ഒരു പോസ്റ്റിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ കുറിച്ചതിങ്ങനെ :
“1930-ൽ ഈ ദിവസമാണ് മഹാത്മാഗാന്ധിജി ദണ്ഡി സത്യാഗ്രഹത്തിന് തുടക്കമിട്ടത്. ഇത് പ്രായ, വർഗ്ഗഭേദമന്യേ ഏവരിലും സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹം കൂടുതൽ തീവ്രമാക്കി. സ്വദേശിയിലേക്കുള്ള അത്തരമൊരു ചുവടുവയ്പ്പാണ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ദിശ മാറ്റിയത്. ദണ്ഡി സത്യാഗ്രഹത്തിന്റെ ഭാഗമായ എല്ലാ മഹാത്മാക്കൾക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.”
*****
( റിലീസ് ഐ.ഡി: 2238922)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada