പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി സംസാരിച്ചു
പോസ്റ്റഡ് ഓണ്‍:
03 MAR 2026 6:59PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി ഫലവത്തായ ടെലിഫോൺ സംഭാഷണം നടത്തി.
കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുംമേലുള്ള ലംഘനത്തെ ഇന്ത്യ അപലപിക്കുന്നുവെന്നും പ്രയാസകരമായ ഈ ഘട്ടത്തിൽ കുവൈറ്റിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും സംഭാഷണത്തിനിടയിൽ പ്രധാനമന്ത്രി അറിയിച്ചു.
പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ചർച്ചകൾക്കും നയതന്ത്രത്തിനുമുള്ള പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി.
കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈറ്റ് നേതൃത്വത്തിന്റെ തുടർച്ചയായ പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായി ഫലപ്രദമായ ടെലിഫോൺ സംഭാഷണം നടത്തി. കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുംമേലുള്ള ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. പ്രയാസകരമായ ഈ ഘട്ടത്തിൽ കുവൈറ്റിലെ ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു.
പ്രാദേശിക സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിൽ ചർച്ചകൾക്കും നയതന്ത്രത്തിനുമുള്ള പ്രാധാന്യം ഞങ്ങൾ ചൂണ്ടിക്കാട്ടി. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈറ്റ് നേതൃത്വം നൽകിവരുന്ന തുടർച്ചയായ പിന്തുണയെ അഭിനന്ദിച്ചു.”
*****
NK
( റിലീസ് ഐ.ഡി: 2235158)
സന്ദര്‍ശക കൗണ്ടര്‍ : 55
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada