പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ കേന്ദ്രമന്ത്രി ശ്രീ മുകുൾ റോയിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 23 FEB 2026 10:21AM by PIB Thiruvananthpuram

മുൻ കേന്ദ്രമന്ത്രി ശ്രീ മുകുൾ റോയിയുടെ വിയോ​ഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ശ്രീ മുകുൾ റോയിയുടെ രാഷ്ട്രീയ അനുഭവപരിചയവും സമൂഹത്തെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും എക്കാലവും ഓർമിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

“മുൻ കേന്ദ്രമന്ത്രി ശ്രീ മുകുൾ റോയി ജിയുടെ വിയോഗത്തിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ അനുഭവപരിചയവും സമൂഹത്തെ സേവിക്കുന്നതിനുള്ള പരിശ്രമങ്ങളും എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അനുയായികൾക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”

 

 

***

NK


(रिलीज़ आईडी: 2231644) आगंतुक पटल : 37
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada