പ്രധാനമന്ത്രിയുടെ ഓഫീസ്
എഐ ഇംപാക്ട് ഉച്ചകോടി 2026-ന്റെ ഉദ്ഘാടന ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
19 FEB 2026 3:28PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന 'എഐ ഇംപാക്ട് ഉച്ചകോടി 2026'-ന്റെ ഉദ്ഘാടന വേളയിൽ താൻ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
'എക്സ്' ൽ ശ്രീ മോദി കുറിച്ച കുറിപ്പുകൾ :
"മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിവർത്തനങ്ങളിൽ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്!"
"എഐ (AI)-യെ സംബന്ധിച്ച ഇന്ത്യയുടെ ദർശനം 'MANAV' (മാനവ്) എന്ന വാക്കിൽ അടങ്ങിയിരിക്കുന്നു, ഇതിനർത്ഥം മനുഷ്യൻ എന്നാണ്."
"ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ കഴിവുകളെ പുതിയ ഉയരങ്ങളിൽ എത്തിക്കും."
"എഐ-യെ (AI) ഒരു ആഗോള പൊതുനന്മയ്ക്കായി വികസിപ്പിക്കാൻ നമുക്ക് ദൃഢനിശ്ചയം ചെയ്യാം."
"നിർഭാഗ്യവശാൽ, എഐ ഡീപ്‌ഫേക്കുകളും (deepfakes) വ്യാജമായി നിർമ്മിച്ച ഉള്ളടക്കങ്ങളും സ്വതന്ത്ര സമൂഹങ്ങളെ അസ്ഥിരപ്പെടുത്തുന്നു.
വാട്ടർമാർക്കിംഗും കൃത്യമായ ഉറവിട മാനദണ്ഡങ്ങളും ഇന്ന് അത്യന്താപേക്ഷിതമായി മാറിക്കൊണ്ടിരിക്കുകയാണ്.
കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത പാലിക്കുകയും വേണം."
"ഇന്ത്യയിൽ രൂപകല്പന ചെയ്യൂ, വികസിപ്പിക്കൂ.
ലോകത്തിന് നൽകൂ.
മനുഷ്യരാശിക്ക് നൽകൂ."
"ഡൽഹിയിലെ എഐ ഇംപാക്ട് ഉച്ചകോടി എഐ (AI) ലോകത്തെ അതികായന്മാരെ ഒന്നിപ്പിച്ചിരിക്കുകയാണ്.
നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.
ലോകത്തിന്റെ ഓരോ കോണിൽ നിന്നുമുള്ള പ്രമുഖരായ വ്യക്തികൾ ഇതിലുണ്ട്.
എഐ-യുടെ കരുത്ത് നമ്മുടെ ഭൂമിയുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് നമ്മുടെയെല്ലാം ലക്ഷ്യം."
"ന്യൂഡൽഹിയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലുതും ചരിത്രപരവുമായ എഐ (AI) ഇംപാക്ട് ഉച്ചകോടിയിൽ!
@LulaOficial
@anuradisanayake
@ParmelinG
@KBM_ALNAHYAN"
***
NK
( റിലീസ് ഐ.ഡി: 2230242)
സന്ദര്‍ശക കൗണ്ടര്‍ : 41
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada