പ്രധാനമന്ത്രിയുടെ ഓഫീസ്
സെർബിയൻ പ്രസിഡന്റുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
പോസ്റ്റഡ് ഓണ്‍:
18 FEB 2026 7:11PM by PIB Thiruvananthpuram
എഐ ഇംപാക്ട് ഉച്ചകോടിക്കിടെ സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ചുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്തതിന് പ്രസിഡന്റ് വുചിച്ചിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. 2017-ൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള പ്രസിഡന്റ് വുചിച്ചിന്റെ ഇന്ത്യാ സന്ദർശനവും, 2023 നവംബറിൽ വെർച്വലായി നടന്ന രണ്ടാമത് വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും പ്രധാനമന്ത്രി അനുസ്മരിച്ചു.
"വ്യാപാരം, നിക്ഷേപം, നിർമ്മിതബുദ്ധി, ഫിൻ-ടെക്, വിദ്യാഭ്യാസം, കൃഷി, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ പങ്കുവെച്ചു. ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുരാഷ്ട്ര വേദികളിലും പരസ്പരം നൽകുന്ന പിന്തുണയെ അവർ പ്രശംസിച്ചു."
-NK-
( റിലീസ് ഐ.ഡി: 2229946)
സന്ദര്‍ശക കൗണ്ടര്‍ : 7