പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav AI Impact Summit 2026

'ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026'-ൻ്റെ ഉദ്ഘാടന ചടങ്ങിലെ പ്രധാന നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 17 FEB 2026 10:47AM by PIB Thiruvananthpuram

'ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026' ആശയങ്ങളുടെയും നവീകരണത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ശക്തമായ സംഗമമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിശേഷിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിലെ പ്രധാന നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട്, ആഗോള നന്മയ്ക്കായി നിർമ്മിത ബുദ്ധിയുടെ  ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രതിഭകളുടെ അസാധാരണമായ കരുത്ത് ഈ എക്സ്പോ  വ്യക്തമാക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. എല്ലാറ്റിനുമുപരിയായി, മനുഷ്യപുരോഗതിക്കായി എഐ  ഉത്തരവാദിത്തത്തോടും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടും വിപുലമായ രീതിയിലും പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഈ പരിപാടി ഒരിക്കൽ കൂടി ഉറപ്പിച്ചു.

'എക്സ്' ൽ  ശ്രീ മോദി കുറിച്ചു :

"ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026 ആശയങ്ങളുടെയും നവീകരണത്തിന്റെയും ലക്ഷ്യബോധത്തിന്റെയും കരുത്തുറ്റ സംഗമമായിരുന്നു.
ആഗോള നന്മയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രതിഭകളുടെ അസാധാരണമായ കഴിവ് ഇത് പ്രദർശിപ്പിച്ചു.
എല്ലാറ്റിനുമുപരിയായി, മനുഷ്യപുരോഗതിക്കായി എഐ ഉത്തരവാദിത്തത്തോടും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടും വലിയ തോതിലും പ്രയോജനപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഇത് വീണ്ടും ഉറപ്പിച്ചു. ഇതാ അതിന്റെ പ്രധാന ഭാഗങ്ങൾ..."

***

NK


( റിലീസ് ഐ.ഡി: 2229038) സന്ദര്‍ശക കൗണ്ടര്‍ : 12