സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
മഹാരാഷ്ട്രയിലെ NH 160A-യിലെ ഘോട്ടി – ത്ര്യംബക് (മോഖാദ) – ജവാഹർ – മനോർ – പാൽഘർ സെക്ഷന്റെ പുനരുദ്ധാരണത്തിനും നവീകരണത്തിനും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ആകെ 154.635 കിലോമീറ്റർ നീളമുള്ള പാത 2 വരി/4 വരി സൗകര്യങ്ങളോടെ വികസിപ്പിക്കും; പദ്ധതിയുടെ ആകെ നിർമാണച്ചെലവ് 3320.38 കോടി രൂപ
പോസ്റ്റഡ് ഓണ്‍:
14 FEB 2026 1:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി, മഹാരാഷ്ട്രയിലെ NH-160A-യിലെ ഘോട്ടി – ത്ര്യംബക് (മോഖാദ) – ജവാഹർ – മനോർ – പാൽഘർ സെക്ഷന്റെ പുനരുദ്ധാരണത്തിനും നവീകരണത്തിനും ഇന്നലെ അംഗീകാരം നൽകി. എൻജിനിയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആകെ ദൈർഘ്യം 154.635 കിലോമീറ്ററും ആകെ മൂലധനച്ചെലവ് 3,320.38 കോടി രൂപയുമാണ്.
നാസിക്കിനു പടിഞ്ഞാറുള്ള മേഖലയിൽ, പ്രത്യേകിച്ച് അംബാഡ്, സത്പുർ പരിസരങ്ങളിൽ മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷൻ (MIDC) വികസിപ്പിച്ചെടുത്ത നിരവധി വ്യവസായ യൂണിറ്റുകൾ സ്ഥിതിചെയ്യുന്നുണ്ട്. ഇതു വലിയ തോതിലുള്ള ചരക്കുനീക്കത്തിനു കാരണമാകുന്നു. നിലവിൽ, ഈ ചരക്കുഗതാഗതം NH-848 വഴി നാസിക് നഗരത്തിലൂടെയാണു കടന്നുപോകുന്നത്. ഇതു നഗരറോഡുകളിൽ വലിയ സമ്മർദം സൃഷ്ടിക്കുന്നു. നിലവിലുള്ള പ്രധാന പാതകൾ ഇപ്പോൾ തന്നെ ലെവൽ ഓഫ് സർവീസ് (LOS) – C നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്:
മുംബൈയിൽ നിന്നുള്ള NH-848 (6 വരി പാത), പുണെയിൽ നിന്നുള്ള NH-60 (4 വരി പാത) എന്നിവയിലെ വാഹനസാന്ദ്രത ഇനി പറയുന്ന നിലയിലാണ്:
- NH-848 (6 വരി പാത): പ്രതിദിനം 50,000–60,000 PCU (LOS-C പരിധി: 55,000)
- NH-60 (4 വരി പാത): പ്രതിദിനം 40,000–50,000 PCU (LOS-C പരിധി: 36,000)
NH-160A നവീകരിക്കുന്നതിലൂടെ ഈ വ്യാവസായിക മേഖലകളിൽ നിന്ന് ത്ര്യംബക് വഴി നഗരത്തെ ഒഴിവാക്കി പോകാൻ കഴിയുന്ന ബദൽ പാത ലഭ്യമാകും. ഇതു നഗരത്തിലെ ഗതാഗതക്കുരുക്കു കുറയ്ക്കും. മുംബൈയിൽനിന്നും (പടിഞ്ഞാറുഭാഗം) തെക്കുഭാഗത്തുനിന്നുമുള്ള ഗതാഗതം NH-848-ലെ ഇഗത്പുരിയിലുള്ള ഇന്റർചേഞ്ച് വഴി സമൃദ്ധി അതിവേഗപാത ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം, വാഹനങ്ങൾ NH-848 വഴി ഘോട്ടി വരെ സഞ്ചരിക്കുകയും തുടർന്ന് ത്ര്യംബക്, നാസിക് എന്നിവിടങ്ങളിലേക്കു പോകുന്നതിന് NH-160A ഉപയോഗിക്കുകയും ചെയ്യും. 2028 മുതൽ, ഈ പാതയിലെ പ്രതിദിന ഗതാഗതം 10,000 PCU-വിൽ കൂടുതലാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് പാതയെ 4 വരിയായി വികസിപ്പിക്കാൻ യോഗ്യമാക്കുന്നു.
ത്ര്യംബക്കിൽനിന്ന് പടിഞ്ഞാറോട്ട് മനോർ, പാൽഘർ ഭാഗത്തേക്കു നീളുന്ന NH-160A-യുടെ ഭാഗം ഈ പാതയെ ഡൽഹി-മുംബൈ അതിവേഗപാത (NE-4), NH-48 എന്നിവയുമായും പടിഞ്ഞാറൻ തീരദേശ മേഖലയുമായും പാൽഘർ ജില്ലയിലെ ഗോത്രവർഗ മേഖലകളുമായും ബന്ധിപ്പിക്കുന്നു. നിലവിൽ ഈ പാതയിൽ 4,500 PCU ഗതാഗതം മാത്രമാണുള്ളതെങ്കിലും, നിലവിലുള്ള ഇന്റർമീഡിയറ്റ് ലെയ്ൻ പാതയെ നടപ്പാതകളോട് കൂടിയ ഇരുവരി പാതയായി വികസിപ്പിക്കുന്നത് ചരക്കുനീക്കവും യാത്രക്കാരുടെ ഗതാഗതവും സുഗമമാക്കും. കൂടാതെ, മനോർ മുതൽ പാൽഘർ വരെയുള്ള ഭാഗം നഗരപ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 12,000 PCU ഗതാഗതമുള്ള ഈ നഗര ഭാഗങ്ങളിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി നാലുവരി പാതയാക്കിയുള്ള നവീകരണമാണ് നിർദേശിച്ചിരിക്കുന്നത്.
പിഎം ഗതിശക്തി തത്വങ്ങൾക്ക് അനുസൃതമായാണ് ഈ പദ്ധതി നിർദേശിച്ചിരിക്കുന്നത്. ഇത് മഹാരാഷ്ട്രയിലെ 6 പിഎം ഗതിശക്തി സാമ്പത്തിക കേന്ദ്രങ്ങളെയും ഒരു സാമൂഹ്യകേന്ദ്രത്തെയും, 8 ലോജിസ്റ്റിക്സ് കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കും. ഇത് രാജ്യത്തിന്റെ ലോജിസ്റ്റിക് പ്രകടന സൂചികയിൽ (LPI) ഗുണപരമായ സ്വാധീനം ചെലുത്തും.
പദ്ധതി പൂർത്തിയാകുന്നതോടെ സുഗമവും സുരക്ഷിതവുമായ ഗതാഗതം ഉറപ്പാകുകയും യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യും. കൂടാതെ, വാഹന നടത്തിപ്പ് ചെലവിൽ (VOC) ശ്രദ്ധേയമായ കുറവുവരുന്നതിനും ഇതു സഹായിക്കും. ഗോത്രമേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഈ പദ്ധതി ആ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് വലിയ കരുത്തുപകരും. നേരിട്ടുള്ള തൊഴിലവസരങ്ങളിലൂടെ ഏകദേശം 19.98 ലക്ഷം പേർക്കും, പരോക്ഷമായി 24.86 ലക്ഷം പേർക്കും തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ, ഈ പാതയോരങ്ങളിൽ പുതിയ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇത് വഴിയൊരുക്കും.
ഇടനാഴിയുടെ ഭൂപടം
പദ്ധതി വിശദാംശങ്ങൾ
|
സവിശേഷത
|
വിശദാംശങ്ങൾ
|
|
പദ്ധതിയുടെ പേര്
|
മഹാരാഷ്ട്രയിലെ NH 160A-യുടെ ഭാഗമായ ഘോട്ടി – ത്ര്യംബക് (മോഖാദ) – ജവാഹർ – മനോർ – പാൽഘർ സെക്ഷൻ പുനരുദ്ധാരണവും നവീകരണവും. എൻജിനിയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ നിലവിലുള്ള പാത നടപ്പാതകളോട് കൂടിയ 2 വരി / 4 വരി പാതയായി ഉയർത്തും.
|
|
ഇടനാഴി
|
NH 160A: സിന്നർ - പാൽഘർ
|
|
നീളം (കി.മീ)
|
154.635
|
|
ആകെ പൊതുനിർമാണച്ചെലവ് (കോടി രൂപയിൽ)
|
2594.49
|
|
ഭൂമി ഏറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ)
|
725.89
|
|
ആകെ മൂലധനച്ചെലവ് (കോടി രൂപയിൽ)
|
3320.38
|
|
രീതി
|
എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC)
|
|
കൂട്ടിയിണക്കുന്ന പ്രധാന റോഡുകൾ
|
അതിവേഗപാതകൾ: ഡൽഹി – മുംബൈ അതിവേഗപാതയും (NE-4) മുംബൈ - നാഗ്പുർ സമൃദ്ധി മഹാമാർഗും
ദേശീയ പാതകൾ: NH-848, NH-48.
സംസ്ഥാന പാതകൾ – SH-04, SH-73, SH-76, SH-77, SH-78, SH-30
|
|
കൂട്ടിയിണക്കുന്ന സാമ്പത്തിക / സാമൂഹ്യ / ഗതാഗത കേന്ദ്രങ്ങൾ
|
6 പിഎം ഗതിശക്തി സാമ്പത്തിക കേന്ദ്രങ്ങൾ:
02 SEZ-കൾ- താരാപൂർ, ബോയിസർ, 02 വ്യവസായ പാർക്കുകൾ - പാൽഘർ, മോഖാദ, 02 വ്യവസായ സഹകരണ എസ്റ്റേറ്റുകൾ - വാഡ, താരാപൂർ
07 സാമൂഹ്യകേന്ദ്രങ്ങൾ:
1 ഗോത്രജില്ല: പാൽഘർ, 6 വിനോദസഞ്ചാര കേന്ദ്രങ്ങൾ - ത്ര്യംബകേശ്വർ, ജവാഹർ രാജ്‌വാഡ, വൈതരണ നദി, കേവ്‌ല തീരം, അർനാല കോട്ട, തുംഗേശ്വർ വന്യജീവി സങ്കേതം.
8 ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ:
3 പ്രധാന റെയിൽവേ സ്റ്റേഷനുകൾ - പാൽഘർ, നാസിക്, ഷിർദി, 3 വിമാനത്താവളങ്ങൾ - ഓസർ, ഷിർദി, മുംബൈ, 2 തുറമുഖങ്ങൾ- വാധവൻ, JNPT
|
|
കൂട്ടിയിണക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ
|
ത്ര്യംബക് (മോഖാദ), ജവാഹർ, മനോർ, പാൽഘർ, മുംബൈ, നാസിക്
|
|
തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത
|
ഏകദേശം 19.98 ലക്ഷം നേരിട്ടുള്ള തൊഴിൽ ദിനങ്ങൾ.
ഏകദേശം 24.86 ലക്ഷം പരോക്ഷ തൊഴിൽ ദിനങ്ങൾ
|
|
2025 സാമ്പത്തിക വർഷത്തിലെ ശരാശരി വാർഷിക പ്രതിദിന ഗതാഗതം (AADT)
|
ഘോട്ടി – ത്ര്യംബക് ഭാഗം:
പ്രതിദിനം 6,700 PCU
ത്ര്യംബക് (മോഖാദ) – മനോർ ഭാഗം:
പ്രതിദിനം 4,323 PCU
മനോർ – പാൽഘർ ഭാഗം:
പ്രതിദിനം 12,455 PCU
|
-SK-
( റിലീസ് ഐ.ഡി: 2228119)
സന്ദര്‍ശക കൗണ്ടര്‍ : 10