പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരീക്ഷാ പേ ചർച്ച 2026-ന്റെ രണ്ടാം ഭാഗത്തിൽ കോയമ്പത്തൂർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 10 FEB 2026 5:06PM by PIB Thiruvananthpuram

പരീക്ഷാ പേ ചർച്ച (PPC) 2026- ന്റെ 9-ാമത് പതിപ്പിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. 2026-ലെ  പരീക്ഷാ പേ ചർച്ചയുടെ രണ്ടാം ഭാഗത്തിൽ കോയമ്പത്തൂർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, അസം എന്നിവിടങ്ങളിൽ നിന്നുള്ള 'പരീക്ഷാ പോരാളി'കളുമായാണ് പ്രധാനമന്ത്രി അനൗദ്യോഗികമായി സംവദിച്ചത്. പരീക്ഷാ പേ ചർച്ചയുടെ ഈ പ്രത്യേക പതിപ്പിലേക്ക് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട്, ഇത്തവണ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സംഘടിപ്പിച്ചതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.

ശ്രീ മോദി X-ൽ കുറിച്ചു:

"തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന #ParikshaPeCharcha26-ൽ വിദ്യാർത്ഥികളുമായി സംവദിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു. സ്റ്റാർട്ടപ്പുകളും നിർമ്മിതബുദ്ധിയും മുതൽ സ്വയംശിക്ഷണവും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളും വരെ, ഇന്നത്തെ യുവമനസ്സുകളുടെ ജിജ്ഞാസയും വ്യക്തതയും അതിശയിപ്പിക്കുന്നതാണ്."

"#ParikshaPeCharcha26-ന്റെ ഭാഗമായി ഛത്തീസ്ഗഡിലെ വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണങ്ങൾ, ജിജ്ഞാസയുള്ളവരും, ചിന്താശീലരും ബോധവാന്മാരുമായ ഒരു തലമുറയെ വെളിവാക്കി. പഠനവും കായിക വിനോദങ്ങളും സന്തുലിതമാക്കുന്നത് മുതൽ പരിസ്ഥിതി സംരക്ഷണവും നേതൃപാടവം വളർത്തുന്നതും വരെ, അവരുടെ ചോദ്യങ്ങൾ ചിന്തകളിലെ വ്യക്തതയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു."

"#ParikshaPeCharcha26-ന്റെ ഗുജറാത്തിലെ പതിപ്പ് കേവലം പരീക്ഷാ തയ്യാറെടുപ്പുകൾക്കും അപ്പുറമായിരുന്നു. ആത്മവിശ്വാസത്തോടെ പഠിക്കാനും വളരാനുമുള്ള തീവ്രമായ ആഗ്രഹമാണ് അവരുടെ ചോദ്യങ്ങളിൽ പ്രതിഫലിച്ചത്. നിർണ്ണായക സാഹചര്യങ്ങളിൽ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അധ്യാപകരുടെ പ്രധാന പങ്കിനെക്കുറിച്ചും മറ്റ് ഒട്ടേറെ കാര്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ സ്വതന്ത്രമായി സംസാരിച്ചു. മനോഹരമായ വാർലി, പിത്തോറ, ലിപ്പൻ കലാരൂപങ്ങൾ അവർ പ്രദർശിപ്പിക്കുകയും ചെയ്തു."

"അസമിലെ വിദ്യാർത്ഥികളുമായുള്ള #ParikshaPeCharcha26, സമ്മർദ്ദവും മറ്റുള്ളവരുമായുള്ള താരതമ്യങ്ങളും കൈകാര്യം ചെയ്യുന്നത് മുതൽ ആത്മവിശ്വാസം വളർത്തുന്നതും ആരോഗ്യകരമായ ദിനചര്യകൾ രൂപപ്പെടുത്തുന്നതും വരെയുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും അതേസമയം തന്നെ സ്വന്തം വേരുകളോടും സംസ്കാരത്തോടും ചേർന്നുനിന്ന് വളരാനുമുള്ള അവരുടെ അഭിലാഷങ്ങളെ അത് പ്രതിഫലിപ്പിച്ചു.

 

""

 

 

"#."

 

 

""

 

 

-SK-

( റിലീസ് ഐ.ഡി: 2226054) സന്ദര്‍ശക കൗണ്ടര്‍ : 9