ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026-27 സാമ്പത്തിക വർഷത്തിൽ നിർദ്ദേശിക്കുന്ന മൂലധനച്ചെലവ് ₹12.2 ലക്ഷം കോടി

प्रविष्टि तिथि: 01 FEB 2026 12:56PM by PIB Thiruvananthpuram

"ഉത്പാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുക, അസ്ഥിരമായ ആഗോള ചലനങ്ങൾക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ച വേഗത്തിലാക്കുകയും സ്ഥിരതയോടെ നിലനിർത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ പ്രഥമ കർത്തവ്യം", 2026–27 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കവേ കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

മൂലധനച്ചെലവ്, 2014–15 സാമ്പത്തിക വർഷത്തിലെ 2 ലക്ഷം കോടി രൂപയിൽ നിന്ന് 2025–26 ബജറ്റ് എസ്റ്റിമേറ്റിൽ 11.2 ലക്ഷം കോടി രൂപ, അതായത്‌ പലമടങ്ങ് വർദ്ധന രേഖപ്പെടുത്തിയതായി ഇന്ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു. വളർച്ചയുടെ ഈ ഗതിവേഗം തുടരുന്നതിനായി, 2026–27 സാമ്പത്തിക വർഷത്തിൽ പൊതു മൂലധനച്ചെലവ് 12.2 ലക്ഷം കോടി രൂപയിലേക്ക് ഉയർത്താൻ മന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ ദശകത്തിൽ അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകൾ (InvITs), റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ (REITs), NIF, NABFID തുടങ്ങിയ പുതിയ ധനസഹായ ഉപാധികളിലൂടെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സർക്കാർ വൻകിട സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വർഷങ്ങളായി, റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ (REITs) ആസ്തി ധനസമ്പാദനത്തിന് വിജയകരമായ ഒരു ഉപാധിയായി ഉയർന്നു വന്നിട്ടുണ്ട്. സമർപ്പിത REIT-കൾ സ്ഥാപിക്കുന്നതിലൂടെ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ആസ്തികളുടെ പുനരുപയോഗം ത്വരിതപ്പെടുത്താൻ 2026-27 ബജറ്റ് നിർദ്ദേശിക്കുന്നു.

 



 

ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗ്യാരണ്ടി ഫണ്ട്

അടിസ്ഥാന സൗകര്യ വികസനത്തിലും നിർമ്മാണ ഘട്ടത്തിലും ഉണ്ടാകാവുന്ന നഷ്ട സാധ്യതകൾ അതിജീവിക്കുന്നതിനുതകും വിധം സ്വകാര്യ ഡെവലപ്പർമാരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി, വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് വിവേകപൂർവ്വമുള്ള ഭാഗിക ക്രെഡിറ്റ് ഗ്യാരൻ്റി ഉറപ്പാക്കുന്നതിനായി ഒരു ഇൻഫ്രാസ്ട്രക്ചർ റിസ്ക് ഗ്യാരൻ്റി ഫണ്ട് രൂപീകരിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു.

പരിസ്ഥിതി സൗഹൃദ ചരക്ക് ഗതാഗതം

ഈ ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതിനായി, കിഴക്കൻ ദങ്കുനിയെയും പടിഞ്ഞാറ് സൂറത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ സമർപ്പിത ചരക്ക് ഇടനാഴികൾ സ്ഥാപിക്കാനും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ (NW) പ്രവർത്തനക്ഷമമാക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു. ഒഡീഷയിലെ NW-5 മുതൽ താൽച്ചർ, അംഗുൾ വരെ ധാതുസമ്പന്നമായ പ്രദേശങ്ങളുമായും കലിംഗ നഗർ പോലുള്ള വ്യാവസായിക കേന്ദ്രങ്ങളുമായും പാരദീപ്, ധമ്ര തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. 2047-ഓടെ ഉൾനാടൻ ജലപാതകളുടെയും തീരദേശ ഷിപ്പിംഗിൻ്റെയും വിഹിതം 6%ൽ നിന്ന് 12% ആയി വർദ്ധിപ്പിക്കാനുതകും വിധം, റെയിൽ, റോഡ് മാർഗ്ഗങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗതം ജലപാതയിലേക്ക് മാറ്റുന്നതിന് പ്രോത്സാഹനം നൽകുന്ന തീരദേശ ചരക്ക് പ്രോത്സാഹന പദ്ധതി ആരംഭിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു.

ജലപാതകളുമായി ബന്ധപ്പെട്ട മേഖലകളിലെ യുവാക്കൾക്ക് പരിശീലനം നൽകി, നൈപുണ്യം വികസിപ്പിക്കുന്നതിലൂടെ മാനവവിഭവശേഷി ശക്തിപ്പെടുത്താൻ, പരിശീലന സ്ഥാപനങ്ങളെ പ്രാദേശികതലത്തിലെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. കൂടാതെ, ഉൾനാടൻ ജലപാതകളിൽ ഗതാഗതം നടത്തുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനങ്ങൾ വാരണാസി, പട്ന തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു.

7 അതിവേഗ റെയിൽ ഇടനാഴികൾ

പാരിസ്ഥിതിക സുസ്ഥിരമായ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ബജറ്റ് പ്രസംഗത്തിൽ, നഗരങ്ങൾക്കിടയിൽ സർവീസ് നടത്താനുതകുന്ന 7 അതിവേഗ റെയിൽ ഇടനാഴികൾ 'വളർച്ചാ കണക്ടറുകൾ' എന്ന നിലയിൽ വികസിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചു. i) മുംബൈ-പൂനെ, ii) പൂനെ-ഹൈദരാബാദ്, iii) ഹൈദരാബാദ്-ബെംഗളൂരു, iv) ഹൈദരാബാദ്-ചെന്നൈ, v) ചെന്നൈ-ബെംഗളൂരു, vi) ഡൽഹി-വാരാണസി, vii) വാരാണസി-സിലിഗുരി എന്നിവയാണ് 7 അതിവേഗ റെയിൽ ഇടനാഴികൾ.

സീപ്ലെയിൻ VGF പദ്ധതി

അവസാന വ്യക്തിയിലേക്കും, അതിവിദൂര പ്രദേശങ്ങളിലേക്കും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി, സീപ്ലെയിനുകൾ തദ്ദേശീയമായി നിർമ്മിക്കാൻ പ്രോത്സാഹനം നൽകണമെന്ന് ശ്രീമതി നിർമല സീതാരാമൻ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി, ഒരു സീപ്ലെയിൻ  VGF പദ്ധതി അവതരിപ്പിക്കുമെന്ന് അവർ അറിയിച്ചു.

കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ ആൻഡ് സ്റ്റോറേജ് (CCUS)

2025 ഡിസംബറിൽ ആരംഭിച്ച രൂപരേഖയെ അടിസ്ഥാനമാക്കി, വൈദ്യുതി, ഉരുക്ക്, സിമൻ്റ്, എണ്ണ ശുദ്ധീകരണശാലകൾ, രാസവസ്തുക്കൾ എന്നിവയുൾപ്പെടുന്ന അഞ്ച് വ്യാവസായിക മേഖലയിലുടനീളം അന്തിമ ഉപയോഗ ആപ്ലിക്കേഷനുകളിൽ CCUS സാങ്കേതികവിദ്യകൾ ഉയർന്ന പ്രയോഗക്ഷമത കൈവരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. അടുത്ത അഞ്ചു വർഷത്തേക്ക് ഇതിനായി ₹20,000 കോടി വകയിരുത്തലാണ് ബജറ്റ് നിർദ്ദേശിക്കുന്നത്.

നഗര സാമ്പത്തിക മേഖലകൾ

നഗരങ്ങളാണ് ഇന്ത്യയുടെ വളർച്ചയുടെയും നൂതനാശയങ്ങളുടെയും പ്രധാന എഞ്ചിനുകളെന്ന് ധനമന്ത്രി പറഞ്ഞു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ പ്രധാന നഗരങ്ങളെ സംബന്ധിച്ച് മാത്രമല്ല, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളെയും ക്ഷേത്രനഗരങ്ങളെയും സംബന്ധിച്ചിടത്തോളവും പ്രധാനമാണെന്ന് ബജറ്റ് വ്യക്തമാക്കുന്നു. സമാഹരണങ്ങളിലൂടെ സാമ്പത്തിക ശക്തി ഉത്പാദിപ്പിക്കുന്നതിന്, നഗര സാമ്പത്തിക മേഖലകളെ (CER) വളർച്ചാ ഉദ്യമങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിക്കാനും, നിർവ്വഹണത്തിനായി അടുത്ത അഞ്ച് വർഷത്തേക്ക് ഒരു CERന്  ₹5,000 കോടി വീതം അനുവദിക്കാനും ധനമന്ത്രി നിർദ്ദേശിച്ചു.

 

****


(रिलीज़ आईडी: 2221659) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Telugu , Kannada , Bengali , Urdu , हिन्दी , Punjabi , Gujarati