ധനകാര്യ മന്ത്രാലയം
2030-31 ഓടെ കടം-ജിഡിപി അനുപാതം 50±1 ശതമാനത്തിലെത്തിക്കാനുള്ള പാതയിൽ ഇന്ത്യ
2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി തുടരും
2026-27 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു
2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം ആകെ ചെലവായ 49.6 ലക്ഷം കോടി രൂപയിൽ മൂലധനച്ചെലവ് 11 ലക്ഷം കോടി രൂപയാണ്
കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 26.7 ലക്ഷം കോടി രൂപയിലെത്തും
പോസ്റ്റഡ് ഓണ്‍:
01 FEB 2026 12:42PM by PIB Thiruvananthpuram
ഇന്ന് പാർലമെന്റിൽ 2026-27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ, സാമൂഹിക ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഗവൺമെന്റ് ധനകാര്യ വാഗ്ദാനങ്ങൾ തുടർച്ചയായി നിറവേറ്റുന്നുവെന്ന് പറഞ്ഞു. ഇതിന് അനുസൃതമായി, 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം-ജിഡിപി അനുപാതം ജിഡിപിയുടെ 55.6 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു, 2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ ഇത് 56.1 ശതമാനമായിരുന്നു. കടം-ജിഡിപി അനുപാതം കുറയുന്നത് പലിശ തിരിച്ചടവിനുള്ള ചെലവ് കുറയ്ക്കുകയും മുൻഗണനാ മേഖലകളിലെ ചെലവുകൾക്കായി കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യും.
ധനക്കമ്മി

കടം കുറയ്ക്കുന്നതിനുള്ള പ്രധാന പ്രവർത്തന ഉപാധികളിലൊന്നായ ധനക്കമ്മിയെക്കുറിച്ച് സംസാരിച്ച ശ്രീമതി നിർമല സീതാരാമൻ, 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തിന് താഴെയാക്കുമെന്ന് 2021-22 സാമ്പത്തിക വർഷത്തിൽ നൽകിയ വാഗ്ദാനം നിറവേറ്റിയതായി പാർലമെന്റിനെ അറിയിച്ചു. 2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റിൽ ധനക്കമ്മി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റുകളിൽ തുല്യമായി ജിഡിപിയുടെ 4.4 ശതമാനമായി കണക്കാക്കപ്പെടുന്നു. കടം കുറയ്ക്കുന്നതിനും ധനപരമായ അച്ചടക്കം പാലിക്കുന്നതിനുമുള്ള പുതിയ പാതയ്ക്ക് അനുസൃതമായി, 2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകളിൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായിരിക്കുമെന്ന് കണക്കാക്കുന്നു.
2025-26-ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ (RE)
"കടമിതര വരുമാനത്തിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് 34 ലക്ഷം കോടി രൂപയാണ്, ഇതിൽ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 26.7 ലക്ഷം കോടി രൂപയാണ്. ആകെ ചെലവിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് 49.6 ലക്ഷം കോടി രൂപയാണ്, അതിൽ മൂലധനച്ചെലവ് ഏകദേശം 11 ലക്ഷം കോടി രൂപയാണ്" - 2025-26 ലെ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ ധനമന്ത്രി അറിയിച്ചു.
2026-27 ലെ ബജറ്റ് എസ്റ്റിമേറ്റുകൾ (BE)
"കടമിതര വരുമാനവും ആകെ ചെലവും യഥാക്രമം 36.5 ലക്ഷം കോടി രൂപയായും 53.5 ലക്ഷം കോടി രൂപയായും കണക്കാക്കുന്നു. കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 28.7 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു" - കേന്ദ്ര ധനകാര്യ മന്ത്രി പ്രസ്താവിച്ചു,
മൊത്ത വിപണി കടമെടുപ്പുകൾ
"ധനക്കമ്മി നികത്തുന്നതിനായി, ഡേറ്റഡ് സെക്യൂരിറ്റികളിൽ നിന്നുള്ള അറ്റ വിപണി കടമെടുപ്പ് 11.7 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ബാക്കി തുക ചെറുകിട സമ്പാദ്യങ്ങളിൽ നിന്നും മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം വിപണി കടമെടുപ്പ് 17.2 ലക്ഷം കോടി രൂപയായിരിക്കുമെന്ന് കണക്കാക്കുന്നു" - കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.
***
SK
( റിലീസ് ഐ.ഡി: 2221474)
സന്ദര്‍ശക കൗണ്ടര്‍ : 76
ഈ റിലീസ് വായിക്കുക:
Marathi
,
Telugu
,
Tamil
,
Kannada
,
Manipuri
,
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Punjabi
,
Gujarati