പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗം നമ്മുടെ ഭരണഘടനയുടെ സവിശേഷതയെ എടുത്തുകാണിക്കുകയും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടനാപരമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനും പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
25 JAN 2026 9:30PM by PIB Thiruvananthpuram
റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയെ രാഷ്ട്രപതി ഉചിതമായി എടുത്തുകാണിച്ചുവെന്നും രാജ്യത്തെ മുന്നോട്ട് നയിച്ച കൂട്ടായ മനോഭാവത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടനാപരമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കാൻ രാഷ്ട്രപതിയുടെ പ്രസംഗം ഓരോ പൗരനെയും പ്രചോദിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
പ്രധാനമന്ത്രി എക്‌സിൽ പറഞ്ഞു;
“റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ജി വളരെ പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തി. നമ്മുടെ ഭരണഘടനയുടെ സവിശേഷതയെ അവർ എടുത്തുകാണിക്കുകയും നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിച്ച കൂട്ടായ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്തു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും ഭരണഘടനാപരമായ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കാൻ ആ പ്രസംഗം ഓരോ പൗരനെയും പ്രേരിപ്പിക്കുന്നു.
@rashtrapatibhvn”
***
SK
(रिलीज़ आईडी: 2218963)
आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada