ആഭ്യന്തരകാര്യ മന്ത്രാലയം
2026 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊലീസ്, അഗ്നിരക്ഷാസേന, ഹോംഗാർഡ്-സിവിൽ സുരക്ഷാസേന, ജയിൽ സുരക്ഷാ-ക്ഷേമ വിഭാഗങ്ങളിലെ 982 ഉദ്യോഗസ്ഥർക്ക് ഗാലൻട്രി/സർവീസ് മെഡലുകൾ
प्रविष्टि तिथि:
25 JAN 2026 8:44AM by PIB Thiruvananthpuram
2026 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊലീസ്, അഗ്നിരക്ഷാസേന, ഹോംഗാർഡ് - സിവിൽ സുരക്ഷാ സേന, ജയിൽ സുരക്ഷാ-ക്ഷേമ വിഭാഗങ്ങളിലായി ആകെ 982 ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡലുകളും സർവീസ് മെഡലുകളും പ്രഖ്യാപിച്ചു. മെഡലുകളുടെ വിശദവിവരങ്ങൾ താഴെ:
ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡലുകള്‍
|
മെഡലിൻ്റെ പേര്
|
നല്‍കുന്ന
മെഡലുകളുടെ എണ്ണം
|
|
ഗാലന്‍ട്രി മെഡലുകള്‍
|
125*
|
*പൊലീസ് വിഭാഗം - 121, അഗ്നിരക്ഷാസേന - 04
ജീവനും സ്വത്തും സംരക്ഷിക്കുന്നതിലോ കുറ്റകൃത്യങ്ങൾ തടയുന്നതിലോ കുറ്റവാളികളെ പിടികൂടുന്നതിലോ ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ച അത്യപൂർവവും ശ്രദ്ധേയവുമായ വീരകൃത്യങ്ങൾ കണക്കിലെടുത്താണ് ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡലുകൾ നൽകുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ്റെ കടമകളും ബാധ്യതകളും കണക്കിലെടുത്ത് അദ്ദേഹം നേരിട്ട അപകടസാധ്യത കൂടി പരിഗണിച്ചാണ് പുരസ്‌കാര നിര്‍ണയം.
പ്രഖ്യാപിച്ച 125 ധീരതാ പുരസ്കാരങ്ങളില്‍ ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിലെ 35 പേരും ജമ്മുകശ്മീർ മേഖലയിലെ 45 പേരും വടക്കുകിഴക്കന്‍ മേഖലയിലെ 5 പേരും മറ്റ് മേഖലകളിലെ 40 പേരും ഉള്‍പ്പെടുന്നു.
ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡൽ: ആകെ പ്രഖ്യാപിച്ച 125 ധീരതാ പുരസ്കാരങ്ങളില്‍ 121 എണ്ണം പൊലീസ് ഉദ്യോഗസ്ഥർക്കും 4 എണ്ണം അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർക്കുമാണ്.
സർവീസ് മെഡലുകൾ
സേവനരംഗത്തെ സവിശേഷവും വിശിഷ്ടവുമായ നേട്ടങ്ങൾക്കാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നൽകുന്നത്. കർത്തവ്യത്തോട് കാണിക്കുന്ന അർപ്പണബോധവും നൈപുണ്യവും മുൻനിർത്തി നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്കാണ് സ്തുത്യർഹ സേവന മെഡൽ നൽകുന്നത്.
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്കാരങ്ങളില്‍ ആകെ നൽകിയ 101 മെഡലുകളില്‍ 89 എണ്ണം പൊലീസ് സർവീസിനും 5 എണ്ണം അഗ്നിരക്ഷാ സേനയ്ക്കും 3 എണ്ണം ഹോം ഗാർഡ് ആന്‍ഡ് സിവിൽ സുരക്ഷാസേന വിഭാഗത്തിനും 4 എണ്ണം ജയില്‍ സുരക്ഷാ-ക്ഷേമ വകുപ്പിനുമാണ്. ആകെ നൽകിയ 756 സ്തുത്യർഹ സേവന മെഡലുകളിൽ 664 എണ്ണം പൊലീസ് സർവീസിനും 34 എണ്ണം അഗ്നിരക്ഷാ സേനയ്ക്കും 33 എണ്ണം ഹോം ഗാർഡ് ആന്‍ഡ് സിവിൽ സുരക്ഷാസേന വിഭാഗത്തിനും 25 എണ്ണം ജയില്‍ സുരക്ഷാ-ക്ഷേമ വകുപ്പിനുമാണ്.
സേവന വിഭാഗങ്ങളുടെ തരംതിരിച്ച മെഡല്‍ പട്ടിക
|
മെഡലിൻ്റെ പേര്
|
പൊലീസ് സര്‍വീസ്
|
അഗ്നിരക്ഷാ സേന
|
ഹോം ഗാർഡ് ആന്‍ഡ് സിവിൽ സുരക്ഷാസേന
|
ജയില്‍ സുരക്ഷാ-ക്ഷേമ വകുപ്പ്
|
ആകെ
|
|
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ
(ആകെ മെഡലുകള്‍ : 101)
|
89
|
05
|
03
|
04
|
101
|
|
സ്തുത്യർഹ സേവന മെഡൽ
(ആകെ മെഡലുകള്‍ : 756)
|
664
|
34
|
33
|
25
|
756
|
മെഡല്‍ ജേതാക്കളുടെ വിവരങ്ങള്‍:
|
ക്രമ
നമ്പര്‍
|
പുരസ്‌കാര വിഭാഗം
|
മെഡല്‍ ജേതാക്കളുടെ എണ്ണം
|
അനുബന്ധം
|
|
1
|
ധീരതയ്ക്കുള്ള ഗാലന്‍ട്രി മെഡലുകള്‍
|
125
|
പട്ടിക-I
|
|
2
|
രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലുകള്‍
|
101
|
പട്ടിക-II
|
|
3
|
സ്തുത്യർഹ സേവന മെഡലുകള്‍
|
756
|
പട്ടിക-III
|
|
4
|
മെഡല്‍ ജേതാക്കളുടെ പട്ടിക സംസ്ഥാന/ സേനാടിസ്ഥാനത്തില്‍
|
പട്ടിക പ്രകാരം
|
പട്ടിക-IV
|
പട്ടിക-I കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പട്ടിക-II കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പട്ടിക-III കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പട്ടിക-IV കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിവരങ്ങള്‍ www.mha.gov.in എന്ന വെബ്സൈറ്റിലും https://awards.gov.in. എന്ന സൈറ്റിലും ലഭ്യമാണ്.
***
(रिलीज़ आईडी: 2218407)
आगंतुक पटल : 13