ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തന്റെ സർവ്വസ്വവും സമർപ്പിച്ച, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
23 JAN 2026 9:37AM by PIB Thiruvananthpuram
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തന്റെ സമസ്‌ത ജീവിതവും സമർപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തിൽ,കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
സാമൂഹ്യ മാധ്യമമായ എക്‌സ് (X) പ്ലാറ്റ്‌ഫോമിലെ പോസ്റ്റുകളിലൂടെ, കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ പറഞ്ഞു: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്ന പേര് കേൾക്കുന്ന മാത്രയിൽ തന്നെ നമ്മുടെ ഹൃദയങ്ങളിൽ ദേശസ്നേഹത്തിന്റെ ആവേശം നിറയും .നേതാജി സുഭാഷ് ചന്ദ്രബോസ് യുവാക്കളെ സംഘടിപ്പിച്ച് ആസാദ് ഹിന്ദ് ഫൗജിലൂടെ ആദ്യത്തെ സൈനിക പ്രചാരണം ആരംഭിച്ചതായും 1943 ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ത്രിവർണ്ണ പതാക ഉയർത്തി സ്വതന്ത്ര ഇന്ത്യ പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. നേതാജിയുടെ ജീവിതവും അദ്ദേഹത്തിന്റെ വീരകഥകളും ഓരോ യുവാക്കളും വായിച്ച് രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ ദൃഢനിശ്ചയം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ശ്രീ ഷാ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി തന്റെ സർവ്വസ്വവും സമർപ്പിച്ച നേതാജിയുടെ ജന്മവാർഷികത്തിൽ,അദ്ദേഹത്തിന് ഞാൻ എന്റെ ആദരവും ശ്രദ്ധാഞ്ജലിയും അർപ്പിക്കുന്നു.
ഭാരതത്തിന്റെ മഹാനായ പുത്രനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്കായി രാജ്യം മുഴുവൻ ഇന്ന് 'പരാക്രം ദിവസ്' ആഘോഷിക്കുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നേതാജിയെപ്പോലുള്ള വ്യക്തികൾ വളരെ അപൂർവമായി മാത്രമേ ജനിക്കാറുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി കഷ്ടപ്പാടുകളും പോരാട്ടങ്ങളും സഹിച്ചുകൊണ്ട് ജർമ്മനിയിൽ നിന്ന് റഷ്യയിലേക്കും ജപ്പാനിലേക്കും ആയിരക്കണക്കിന് കിലോമീറ്ററുകൾ നേതാജി സഞ്ചരിച്ചെന്നും ഇത് ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ തെളിവാണെന്ന് ശ്രീ ഷാ വ്യക്തമാക്കി.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ സ്വയം സമർപ്പിക്കാൻ സുഭാഷ് ചന്ദ്രബോസിന്റെ ത്യാഗപൂർണ്ണമായ ജീവിതവും വ്യക്തിത്വവും തലമുറകളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു.
***
(रिलीज़ आईडी: 2217584)
आगंतुक पटल : 10