വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ നിശ്ചലദൃശ്യം ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യങ്ങളേയും വേവ്‌സ് ദർശനത്തേയും പ്രദർശിപ്പിക്കുന്നു.

प्रविष्टि तिथि: 22 JAN 2026 6:40PM by PIB Thiruvananthpuram

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ  “ഭാരത ഗാഥ: ശ്രുതി, കൃതി, ദൃഷ്ടി” എന്ന നിശ്ചലദൃശ്യം, പ്രാചീന വാമൊഴി പാരമ്പര്യങ്ങൾ മുതൽ ആഗോള ഉള്ളടക്ക-മാധ്യമ ശക്തികേന്ദ്രമായുള്ള ഇന്ത്യയുടെ ആവിർഭാവം വരെയുള്ള സാംസ്കാരികമായ കഥപറച്ചിൽ യാത്രയുടെ ശക്തമായ ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്നു. സാംസ്കാരിക പൈതൃകത്തെ സാങ്കേതിക നവീകരണവുമായി പരിധിയില്ലാതെ സമന്വയിപ്പിക്കുന്ന ഈ നിശ്ചലദൃശ്യം ആത്മനിർഭർ ഭാരതത്തിൻ്റെ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു.


 

ഒരു ആൽമരത്തിൻ്റെ ചുവട്ടിലിരുന്ന് ഗുരു ശിഷ്യന്മാർക്ക് അറിവ് പകർന്നുകൊടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന 'ശ്രുതി', ഇന്ത്യയുടെ സമ്പന്നമായ വാമൊഴി പാരമ്പര്യത്തെ പ്രതീകപ്പെടുത്തുന്നു. ഒപ്പം ഓം എന്ന പ്രപഞ്ച നാദത്തേയും അറിവിൻ്റെ  ഉത്ഭവത്തേയും പ്രതിനിധീകരിക്കുന്ന ശബ്ദ-തരംഗ രൂപങ്ങളും ഇതിലുണ്ട്.

ഗണേശ ഭഗവാൻ മഹാഭാരതം എഴുതുന്നതായി ചിത്രീകരിച്ചിരിക്കുന്ന കൃതി, ലിഖിത രൂപത്തിലുള്ള ആവിഷ്കാരങ്ങളുടെ പരിണാമത്തെ അടയാളപ്പെടുത്തുന്നു. കൂടാതെ ഇന്ത്യയുടെ ബൗദ്ധിക പൈതൃകത്തിന് രൂപം നല്കിയ പുരാതന കൈയ്യെഴുത്തുപ്രതികൾ, പ്രകടനാവിഷ്കാരങ്ങൾ, ആദ്യകാല ആശയവിനിമയ പാരമ്പര്യങ്ങൾ എന്നിവയുടെ ദൃശ്യങ്ങളും ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

അച്ചടി, സിനിമ, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയുള്ള ഇന്ത്യയുടെ മാധ്യമ പരിണാമത്തെ ദൃശ്യവൽക്കരിക്കുന്നതാണ് ദൃഷ്ടി. വിൻ്റേജ് ക്യാമറകൾ, ഫിലിം റീലുകൾ, ഉപഗ്രഹങ്ങൾ, പത്രങ്ങൾ, ബോക്സ് ഓഫീസ് ചിഹ്നങ്ങൾ തുടങ്ങിയ ദൃശ്യഘടകങ്ങൾ ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിന് രൂപം നല്കിയ ചലച്ചിത്ര പ്രവർത്തകരേയും കലാകാരന്മാരേയും ആദരിക്കുന്നു. കൂടാതെ, ഈ നിശ്ചലദൃശ്യം നിർമ്മിതബുദ്ധി, AVGC-XR, വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യകൾ എന്നിവയിലൂടെയുള്ള ഭാവിക്ക് അനുയോജ്യമായ കഥപറച്ചിലിനേയും എടുത്തു കാട്ടുന്നു. ഇത് തന്മയത്വത്തോടെയുള്ള കഥപറച്ചിലിലേക്കുള്ള മാറ്റത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

കലാകാരന്മാരുടെ പ്രകടനങ്ങൾ നിശ്ചലദൃശ്യത്തിന് ജീവൻ പകരുന്നു. ഇന്ത്യയെ ഒരു ആഗോള ഉള്ളടക്ക കേന്ദ്രമായി മാറ്റുക എന്ന വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ  ലക്ഷ്യവുമായി ഈ പ്രമേയം പൊരുത്തപ്പെടുന്നതാണ്. വേവ്‌സ് 2025 ഇതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ആഗോളതലത്തിലുള്ള വൻ പങ്കാളിത്തത്തോടും സുപ്രധാനമായ ബിസിനസ് ഇടപെടലുകളോടും കൂടി "ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ ഉദയത്തെ" വേവ്സ് ഉച്ചകോടി അടയാളപ്പെടുത്തി.

ഇന്ത്യയുടെ പുരാതന ജ്ഞാനത്തെ അതിൻ്റെ ഡിജിറ്റൽ ഭാവിയുമായി സമന്വയിപ്പിച്ചുകൊണ്ട്, സാംസ്കാരികമായ ഒരു കാലക്രമമായും ഭാവിയിലേക്കുള്ള കാഴ്ചപ്പാടായും ഈ നിശ്ചലദൃശ്യം നിലകൊള്ളുന്നു.

****


(रिलीज़ आईडी: 2217478) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: Khasi , English , Marathi , हिन्दी , Gujarati , Odia , Tamil , Telugu , Kannada