മന്ത്രിസഭ
അടൽ പെൻഷൻ യോജന (APY) 2030-31 വരെ തുടരുന്നതിനും പ്രചാരണ, വികസന പ്രവർത്തനങ്ങൾക്കും ഗ്യാപ് ഫണ്ടിംഗിനുമുള്ള സാമ്പത്തിക സഹായം നീട്ടുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
प्रविष्टि तिथि:
21 JAN 2026 12:14PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അടൽ പെൻഷൻ യോജന (APY) 2030-31 സാമ്പത്തിക വർഷം വരെ തുടരുന്നതിനും പ്രചാരണ, വികസന പ്രവർത്തനങ്ങൾക്കും ഗ്യാപ് ഫണ്ടിംഗിനുമുള്ള സാമ്പത്തിക സഹായം നീട്ടുന്നതിനും അംഗീകാരം നൽകി.
നടപ്പിലാക്കൽ തന്ത്രം:
പദ്ധതി 2030-31 വരെ താഴെ പറയുന്ന കാര്യങ്ങൾക്കായുള്ള കേന്ദ്ര ഗവൺമെന്റ് പിന്തുണയോടെ തുടരും:
I. ബോധവൽക്കരണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കിടയിൽ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായുള്ള പ്രചാരണ, വികസന പ്രവർത്തനങ്ങൾ
II. പദ്ധതിയുടെ പ്രായോഗികതാ ആവശ്യകതകൾ നിറവേറ്റുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള ഗ്യാപ് ഫണ്ടിംഗ്
പ്രധാന സ്വാധീനം:
* ദശലക്ഷക്കണക്കിന് കുറഞ്ഞ വരുമാനക്കാർക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വാർദ്ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കുന്നു.
* സാമ്പത്തിക ഉൾപ്പെടുത്തൽ വർദ്ധിപ്പിക്കുകയും ഇന്ത്യയെ ഒരു പെൻഷൻ അധിഷ്ഠിത സമൂഹമാക്കി മാറ്റുന്നതിന് പിന്തുണ നൽകുകയും ചെയ്യുന്നു.
* സുസ്ഥിര സാമൂഹിക സുരക്ഷ നൽകിക്കൊണ്ട് 'വികസിത ഭാരതം @2047' എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു.
പശ്ചാത്തലം:
* ആരംഭം: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യകാല വരുമാന സുരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ 2015 മെയ് 9-നാണ് APY ആരംഭിച്ചത്.
* പദ്ധതി സവിശേഷതകൾ: വിഹിതത്തിനനുസരിച്ച്, 60 വയസ്സ് മുതൽ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ ഉറപ്പായ മിനിമം പെൻഷൻ APY വാഗ്ദാനം ചെയ്യുന്നു.
* പുരോഗതി: 2026 ജനുവരി 19 വരെ, 8.66 കോടിയിലധികം ഗുണഭോക്താക്കൾ ഇതിൽ ചേർന്നിട്ടുണ്ട്, ഇത് ഇന്ത്യയുടെ സമഗ്ര സാമൂഹിക സുരക്ഷാ ചട്ടക്കൂടിന്റെ ഒരു ആണിക്കല്ലായി APY-യെ മാറ്റുന്നു.
* കാലാവധി നീട്ടേണ്ടതിന്റെ ആവശ്യം: പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും തുടർച്ചയായ ബോധവൽക്കരണം, ശേഷി വർദ്ധിപ്പിക്കൽ, സാമ്പത്തിക വിടവുകൾ നികത്തൽ എന്നിവയ്ക്കും കേന്ദ്ര ഗവൺമെന്റിന്റെ നിരന്തരമായ പിന്തുണ അത്യാവശ്യമാണ്.
-NK-
(रिलीज़ आईडी: 2216810)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Odia
,
Manipuri
,
English
,
Urdu
,
हिन्दी
,
Assamese
,
Bengali-TR
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada