തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

IICDEM-2026 ന് ജനുവരി 21 മുതൽ 23 വരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആതിഥേയത്വം വഹിക്കും


70 ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ 40 ലധികം ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കും; 3 ദിവസങ്ങളിലായി 36 ബ്രേക്ക്ഔട്ട് സെഷനുകൾ സംഘടിപ്പിക്കും

प्रविष्टि तिथि: 19 JAN 2026 11:39AM by PIB Thiruvananthpuram

1. 2026 ലെ ഇന്ത്യ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റ് (IICDEM) ഉദ്ഘാടനത്തിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പൂർണ്ണ സജ്ജമാണ്. ജനുവരി 21 ന് ആരംഭിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി & ഇലക്ഷൻ മാനേജ്‌മെന്റ് (IIIDEM) സംഘടിപ്പിക്കുന്ന 3 ദിവസത്തെ സമ്മേളനം ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും.

 

2. ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെയും മേഖലയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ ആഗോള സമ്മേളനമാകാൻ IICDEM 2026 ഒരുങ്ങുന്നു. ലോകമെമ്പാടുമുള്ള 70-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം 100 അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, ഇന്ത്യയിലെ വിദേശ ദൗത്യങ്ങൾ, തിരഞ്ഞെടുപ്പ് മേഖലയിലെ അക്കാദമിക്, പ്രാക്ടീഷണർ വിദഗ്ധർ എന്നിവരുടെ പ്രതിനിധികളും പങ്കെടുക്കും.

 

3. 2026 ജനുവരി 21 ന് നടക്കുന്ന ഉദ്ഘാടന സെഷനിൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ​​ജോഷി എന്നിവർ പ്രതിനിധികളെ സ്വീകരിക്കുകയും നടപടിക്രമങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.

 

4. മൂന്ന് ദിവസത്തെ പരിപാടിയിൽ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡികളുടെ (ഇഎംബി) പൊതു, പ്ലീനറി സെഷനുകൾ, ഉദ്ഘാടന സെഷൻ, ഇഎംബി ലീഡേഴ്‌സ് പ്ലീനറി, ഇഎംബി വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ ആഗോള തിരഞ്ഞെടുപ്പ് പ്രശ്നങ്ങൾ, മാതൃകാ അന്താരാഷ്ട്ര തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയകളിലെ നൂതനാശയങ്ങൾ, മികച്ച പ്രവണതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തീമാറ്റിക് സെഷനുകളും പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

5. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സിഇഒമാരുടെ നേതൃത്വത്തിൽ ദേശീയ, അന്തർദേശീയ അക്കാദമിക് വിദഗ്ധരുടെ പിന്തുണയോടെ ആകെ 36 തീമാറ്റിക് ഗ്രൂപ്പുകൾ സമ്മേളനത്തിൽ ആഴത്തിലുള്ള ചർച്ചകൾക്ക് സംഭാവന നൽകും. ഈ ചർച്ചകളിൽ 4 ഐഐടികൾ, 6 ഐഐഎമ്മുകൾ, 12 ദേശീയ നിയമ സർവകലാശാലകൾ (എൻഎൽയു), ഐഐഎംസി എന്നിവയുൾപ്പെടെ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങൾ പങ്കെടുക്കും.

 

6. ലോകമെമ്പാടുമുള്ള ഇഎംബികൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കും സഹകരണത്തിനുമായി ഇസിഐ ഇഎംബികളുമായി 40-ലധികം ഉഭയകക്ഷി യോഗങ്ങൾ നടത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി ഇസിഐയുടെ വൺ-സ്റ്റോപ്പ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ECINETഉം കമ്മീഷൻ ഔദ്യോഗികമായി ആരംഭിക്കും.

 

7. ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ വ്യാപ്തിയും സങ്കീർണ്ണതയും, ഒപ്പം  വോട്ടർ പട്ടിക തയ്യാറാക്കൽ, തിരഞ്ഞെടുപ്പ് നടത്തിപ്പ് എന്നിങ്ങനെ തിരഞ്ഞെടുപ്പിലെ രണ്ട് സ്തംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച സമീപകാല പ്രവർത്തനരീതികളും വ്യക്തമാക്കുന്ന ഒരു പ്രദർശനവും പരിപാടികൾക്കൊപ്പം നടക്കും.

 

8. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പിന്നണി പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്ന "ഇന്ത്യ ഡിസൈഡ്സ്" എന്ന ഡോക്യുസീരീസും IICDEM-2026 ന്റെ ആദ്യ ദിവസം പ്രദർശിപ്പിക്കും.

***

SK


(रिलीज़ आईडी: 2216060) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Kannada