പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫലങ്ങളുടെ പട്ടിക: ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി ചാൻസലറുടെ ഇന്ത്യാ സന്ദർശനം (ജനുവരി 12-13, 2026)

प्रविष्टि तिथि: 12 JAN 2026 3:47PM by PIB Thiruvananthpuram
  1. കരാറുകൾ / ധാരണാപത്രങ്ങൾ

ക്രമനമ്പർ

പ്രമാണങ്ങൾ

മേഖലകൾ

1.

ഉഭയകക്ഷി പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

പ്രതിരോധവും സുരക്ഷയും

2.

ഇന്ത്യ-ജർമ്മനി സാമ്പത്തിക, നിക്ഷേപ സംയുക്ത സമിതിയിൽ സംയോജിപ്പിച്ച് അതിന്റെ ഭാഗമായി ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ഫോറം സ്ഥാപിച്ചുകൊണ്ട് ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

വ്യാപാരവും സമ്പദ്‌വ്യവസ്ഥയും

3.

ഇന്ത്യ ജർമ്മനി സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

നിർണ്ണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ

4

നിർണ്ണായക ധാതുക്കളുടെ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

നിർണ്ണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ

5.

ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

നിർണ്ണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ

6.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയും ഇൻഫിനിയൻ ടെക്നോളജീസ് എജിയും തമ്മിലുള്ള ധാരണാപത്രം

നിർണ്ണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ

7.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും ജർമ്മനിയിലെ ചാരിറ്റെ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ധാരണാപത്രം

പരമ്പരാഗത വൈദ്യം

8.

പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡും (പിഎൻജിആർബി) ജർമ്മൻ ടെക്നിക്കൽ ആൻഡ് സയന്റിഫിക് അസോസിയേഷൻ ഫോർ ഗ്യാസ് ആൻഡ് വാട്ടർ ഇൻഡസ്ട്രീസ് (ഡിവിജിഡബ്ല്യു) ഉം തമ്മിലുള്ള ധാരണാപത്രം

പുനരുപയോഗ ഊർജ്ജം

9.

ഇന്ത്യൻ കമ്പനി, എഎം ഗ്രീനും ജർമ്മൻ കമ്പനി യൂണിപ്പർ ഗ്ലോബൽ കമ്മോഡിറ്റീസ് ഓൺ ഗ്രീൻ അമോണിയ എന്നിവ തമ്മിലുള്ള ഗ്രീൻ അമോണിയയുടെ ഓഫ്‌ടേക്ക് കരാർ

ഗ്രീൻ ഹൈഡ്രജൻ

10.

ജൈവ സമ്പദ്‌വ്യവസ്ഥയിലെ ഗവേഷണ വികസനത്തിൽ സംയുക്ത സഹകരണം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം

ശാസ്ത്രവും ഗവേഷണവും

11.

ഇന്തോ-ജർമ്മൻ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിന്റെ (ഐജിഎസ്ടിസി) കാലാവധി നീട്ടുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം

ശാസ്ത്രവും ഗവേഷണവും

12.

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇന്തോ-ജർമ്മൻ മാർഗരേഖ

വിദ്യാഭ്യാസം

13.

ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ ന്യായവും ധാർമ്മികവും സുസ്ഥിരവുമായ നിയമനത്തിനായി ആഗോള നൈപുണ്യ പങ്കാളിത്തങ്ങളുടെ ചട്ടക്കൂട് വ്യവസ്ഥകളെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം

നൈപുണ്യവും മൊബിലിറ്റിയും

14.

ഹൈദരാബാദിലെ നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുനരുപയോഗ ഊർജ്ജത്തിൽ നൈപുണ്യത്തിനുള്ള ഒരു ദേശീയ കേന്ദ്രം സ്ഥാപിക്കുന്നത് ലക്ഷ്യിട്ടുള്ള സംയുക്ത പ്രഖ്യാപനം

നൈപുണ്യവും മൊബിലിറ്റിയും

15.

ഗുജറാത്തിലെ ലോത്തലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NMHC) വികസിപ്പിക്കുന്നതിനായി  ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ലോത്തലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സും ജർമ്മനിയിലെ ബ്രെമർഹാവനിലുള്ള ജർമ്മൻ മാരിടൈം മ്യൂസിയം-ലീബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാരിടൈം ഹിസ്റ്ററിയും തമ്മിലുള്ള ധാരണാപത്രം

സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും

16.

കായികരംഗത്തെ സഹകരണം ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും

17.

തപാൽ സേവന മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ള സംയുക്ത പ്രഖ്യാപനം

സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും

18.

കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിലെ തപാൽ വകുപ്പും ഡച്ച് പോസ്റ്റ് എജിയും തമ്മിലുള്ള താത്പര്യ പത്രം

സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും

19.

യൂത്ത് ഹോക്കി വികസനത്തിനായുള്ള ഹോക്കി ഇന്ത്യയും ജർമ്മൻ ഹോക്കി ഫെഡറേഷനും (ഡച്ച് ഹോക്കി-ബണ്ട് ഇ.വി.) തമ്മിലുള്ള ധാരണാപത്രം

സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും

 

 

  1. പ്രഖ്യാപനങ്ങൾ   

 

ക്രമ നമ്പര്‍

പ്രഖ്യാപനങ്ങള്‍

മേഖലകള്‍

20.

ജർമ്മനി വഴി സഞ്ചരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത യാത്രയുടെ പ്രഖ്യാപനം

ജനങ്ങൾ തമ്മിലുള്ള ബന്ധം

21.

ട്രാക്ക് 1.5 വിദേശനയത്തിന്റെയും സുരക്ഷാ സംഭാഷണത്തിന്റെയും സ്ഥാപനം

വിദേശനയവും സുരക്ഷയും

22.

ഇന്തോ-പസഫിക് മേഖലയിൽ ഉഭയകക്ഷി സംഭാഷണ സംവിധാനം സ്ഥാപിക്കൽ.

ഇന്തോ-പസഫിക്

23.

ഇന്ത്യ-ജർമ്മനി ഡിജിറ്റൽ ഡയലോഗിന്റെ (2025-2027) പ്രവർത്തന പദ്ധതി സ്വീകരിക്കൽ

സാങ്കേതികവിദ്യയും നവീകരണവും

24.

പുനരുപയോഗ ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, പിഎം ഇ-ബസ് സേവ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ മുൻഗണനാ പദ്ധതികളെ പിന്തുണയ്ക്കുന്ന, ഫ്ലാഗ്ഷിപ്പ് ബൈലാറ്ററൽ ഗ്രീൻ ആൻഡ് സുസ്ഥിര വികസന പങ്കാളിത്തം (ജിഎസ്ഡിപി) പ്രകാരം 1.24 ബില്യൺ യൂറോയുടെ പുതിയ ഫണ്ടിംഗ് പ്രതിജ്ഞാബദ്ധതകൾ

ഹരിത സുസ്ഥിര വികസനം

25.

ലോകമെമ്പാടുമുള്ള പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങൾക്കായി ഇന്ത്യ-ജർമ്മനി പ്ലാറ്റ്‌ഫോമിന് കീഴിൽ ബാറ്ററി സ്റ്റോറേജ് വർക്കിംഗ് ഗ്രൂപ്പ് ആരംഭിച്ചു

ഹരിത സുസ്ഥിര വികസനം

26.

ഘാന (മുളയുടെ രൂപകൽപ്പനയ്ക്കും സംസ്കരണത്തിനുമുള്ള ഡിജിറ്റൽ ടെക്‌നോളജി സെന്റർ), കാമറൂൺ (നാഷണൽവൈഡ് പൊട്ടറ്റോ സീഡ് ഇന്നൊവേഷനിനായുള്ള കാലാവസ്ഥാ അനു​ഗുണ ആർഎസി ടെക്‌നോളജി ലാബ്), മലാവി (സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടിയുള്ള കാർഷിക മൂല്യ ശൃംഖലയിലെ സാങ്കേതിക നവീകരണവും സംരംഭകത്വ കേന്ദ്രവും) എന്നിവിടങ്ങളിലെ പദ്ധതികളുടെ വ്യാപ്തി വർദ്ധിപ്പിക്കൽ

ഹരിത സുസ്ഥിര വികസനം

27.

അഹമ്മദാബാദിൽ ജർമ്മനിയുടെ ഓണററി കോൺസൽ ഉദ്ഘാടനം

സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധവും

 

**** 

NK


(रिलीज़ आईडी: 2213858) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Manipuri , Punjabi , Gujarati , Kannada