ആഭ്യന്തരകാര്യ മന്ത്രാലയം
സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു
प्रविष्टि तिथि:
12 JAN 2026 11:14AM by PIB Thiruvananthpuram
'ദേശീയ യുവജന ദിന' ത്തിൽ എല്ലാ സഹപൗരന്മാർക്കും അദ്ദേഹം ആശംസകൾ നേർന്നു
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികമായ ഇന്ന് , അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും 'ദേശീയ യുവജന ദിന'ത്തിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുകയും ചെയ്തു. ലക്ഷ്യം കൈവരിക്കുന്നതുവരെ പിന്മാറരുത് എന്ന സ്വാമി വിവേകാനന്ദന്റെ സന്ദേശം യുവാക്കളിൽ ചുമതലാബോധവും ദേശസ്‌നേഹവും ഉണർത്തുകയും വികസിത ഇന്ത്യയിലേക്കുള്ള പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
"സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ ആദരപൂർവം വണങ്ങുന്നു, എല്ലാ പൗരന്മാർക്കും 'ദേശീയ യുവജന ദിന'ത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. സ്വാമി വിവേകാനന്ദൻ, രാജ്യത്തെ യുവാക്കളെ ഇന്ത്യയുടെ വൈജ്ഞാനിക പാരമ്പര്യം, തത്ത്വചിന്ത, ആത്മീയത എന്നിവയുമായി ബന്ധിപ്പിക്കുകയും ആഗോള വേദികളിൽ അതിന്റെ പ്രശസ്തി വിപുലപ്പെടുത്തുകയും ചെയ്തു. രാമകൃഷ്ണ മിഷനിലൂടെ അദ്ദേഹം സാമൂഹിക സേവനത്തിന്റെ ആദർശങ്ങൾ സ്ഥാപിച്ചു. ലക്ഷ്യം കൈവരിക്കാതെ പിന്മാറരുത് എന്ന സ്വാമിജിയുടെ സന്ദേശം, യുവാക്കളിൽ ചുമതലകളെക്കുറിച്ചുള്ള ബോധവും ദേശസ്‌നേഹവും ഉണർത്തുകയും വികസിത ഇന്ത്യയുടെ നിർമ്മാണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.", 'X' പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു.
LPSS
***
(रिलीज़ आईडी: 2213681)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada