പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിലേക്ക് വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 07 JAN 2026 7:05PM by PIB Thiruvananthpuram

പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ബോർഡ് പരീക്ഷകൾ ആസന്നമായിരിക്കെ, ഏറെ കാത്തിരിക്കുന്ന വാർഷിക പരിപാടിയായ 'പരീക്ഷാ പേ ചർച്ച' യിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീണ്ടും വിദ്യാർത്ഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവരുമായി സംവദിക്കുന്നു.

മറ്റുള്ളവർക്ക് പ്രചോദനമേകുന്ന ചോദ്യങ്ങളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കാൻ രാജ്യത്തെ #ExamWarriors-നോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ബോർഡ് പരീക്ഷകൾ വരികയാണ്, അതോടൊപ്പം ഈ വർഷത്തെ #ParikshaPeCharcha-യും!

പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് പരീക്ഷാ സമ്മർദ്ദത്തെ മറികടക്കാനും ശാന്തതയും ആത്മവിശ്വാസവും നിലനിർത്താനും പുഞ്ചിരിയോടെ പരീക്ഷയെ നേരിടാനുമുള്ള മാർഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടും സംവദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ചോദ്യങ്ങളായാലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന അനുഭവങ്ങളായാലും #ExamWarriors-ൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു...

https://innovateindia1.mygov.in/

 

 

 

****

-SK-

(रिलीज़ आईडी: 2212277) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada , Malayalam